ഭക്ഷണം കഴിച്ചിട്ട് പണം കൊടുക്കാനാകാതെ അഫ്രിദി; വെടിക്കെട്ടുതാരം ചമ്മലോടെ പുറത്തേക്ക് പാഞ്ഞു, ഓക്‍ലന്‍ഡിലെ ഹോട്ടലില്‍ സംഭവിച്ചത്

ഷാഹിദ് അഫ്രിദി , ഹോട്ടലില്‍ പണം കൊടുക്കാനില്ലാതെ അഫ്രിദി , ഹമ്മദ് ഷെഹ്‌സാദ്
ഓക്‍ലന്‍ഡ്| jibin| Last Modified ചൊവ്വ, 12 ജനുവരി 2016 (15:38 IST)
പ്രാദേശിക കറന്‍‌സിയില്ലാതെ വലഞ്ഞ പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളായ ഷാഹിദ് അഫ്രിദിക്കും അഹമ്മദ് ഷെഹ്‌സാദിനും ആരാധകന്റെ സഹായം. ന്യൂസിലന്‍ഡ് പര്യടനത്തിനെത്തിയ പാക് താരങ്ങള്‍ ഓക്‍ലന്‍ഡ് വിമാനത്താവളത്തിലെ മക്‍ഡെണാള്‍ഡില്‍ എത്തിയപ്പോഴായായിരുന്നു സംഭവമുണ്ടായത്.

വിമനത്താവളത്തിലെ മക്‍ഡെണാള്‍ഡില്‍ എത്തിയ അഫ്രിദിയും ഷെഹ്‌സാദും ഭക്ഷണം കഴിച്ചശേഷം ബില്‍ കൌണ്ടറില്‍ എത്തിയപ്പോഴായിരുന്നു സംഭവം. അമേരിക്കന്‍ ഡോളറുമായെത്തിയ അഫ്രിദിയില്‍ നിന്ന് പണം സ്വീകരിക്കാന്‍ ക്യാഷ് കൌണ്ടറിലിരുന്നയാള്‍ തയാറാകാതെ വന്നതോടെ താരങ്ങള്‍ വലയുകയായിരുന്നു. തുടര്‍ന്നാണ് ക്യൂവില്‍ ഉണ്ടായിരുന്ന വഖാസ് നവീദ് എന്നയാള്‍ പണം നല്‍കുകയായിരുന്നു.

വഖാസ് നല്‍കിയതോടെ താരങ്ങള്‍ പുറത്തേക്ക് പോകുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ആരോ മൊബൈലില്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു. അതേസമയം, ദൃശ്യങ്ങള്‍ പുറത്തുവന്നതിനെതിരെ എതിര്‍പ്പുമായി അഫ്രിദി രംഗത്തെത്തി.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :