ടി20 ടീമിലെത്താൻ 135 സ്ട്രൈക്ക്റേറ്റ് നിർബന്ധം, പാക് ടീമിൽ നിന്ന് റിസ്‌വാനും ബാബറിനും പുറത്തേക്കുള്ള വഴി തുറക്കുന്നു

അഭിറാം മനോഹർ| Last Modified ചൊവ്വ, 3 ജനുവരി 2023 (18:33 IST)
ഇടക്കാല സെലക്ഷൻ കമ്മിറ്റി ചെയർമാനായി മുൻ പാക് നായകൻ ഷഹീദ് അഫ്രീദി ചുമതലയേറ്റതോടെ പാക് ടീമിൽ പാക് നായകൻ ബാബർ അസമിൻ്റെയും മുഹമ്മദ് റിസ്‌വാൻ്റെയും നില പരുങ്ങലിൽ. ടി20 ടീമിലേക്ക് പരിഗണിക്കപ്പെടുവാനുള്ള അടിസ്ഥാന യോഗ്യതയായി 135ൽ കുറയാത്ത സ്ട്രൈക്ക് റേറ്റ് നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് അഫ്രീദി.

ഈ സ്ട്രൈക്ക്റേറ്റിൽ കുറഞ്ഞ ആരെയും ടി20 ദേശീയ ടീമിലേക്ക് പരിഗണിക്കേണ്ടെന്നാണ് അഫ്രീദിയുടെ നിലപാട്. ബാബറിന് 127ഉം റിസ്വാന് 126ലും താഴെയാണ് സ്ട്രൈക്ക് റേറ്റ്. അഫ്രീദി സെലക്ഷൻ കമ്മിറ്റി കമ്മിറ്റി ചെയർമാനായതോടെ പാക് കീപ്പർ മുഹമ്മദ് റിസ്‌വാൻ ടെസ്റ്റിൽ നിന്നും പുറത്തായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :