എടാ എന്തൊക്കെയാടാ നടക്കുന്നേ, ക്യാപ്റ്റനെ അപമാനിച്ച ഷഹീൻ അഫ്രീദിയെ പുറത്താക്കി പാകിസ്ഥാൻ

Shaheen Afridi
അഭിറാം മനോഹർ| Last Modified വെള്ളി, 30 ഓഗസ്റ്റ് 2024 (16:16 IST)
Shaheen Afridi
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്ഥാനായി ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തിയ താരമായ ഷഹീന്‍ അഫ്രീദിയെ രണ്ടാം ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കിയതാണ് ഞെട്ടിപ്പിക്കുന്ന തീരുമാനം. ഇതിന്റെ കാരണം പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല.

ആദ്യ ടെസ്റ്റ് പരാജയപ്പെട്ട പാകിസ്ഥാന് പരമ്പര നിലനിര്‍ത്തണമെങ്കില്‍ രണ്ടാം ടെസ്റ്റില്‍ വിജയം നിര്‍ണായകമാണ്. പാകിസ്ഥാനെതിരെ ഇതാദ്യമായാണ് ബംഗ്ലാദേശ് ടെസ്റ്റില്‍ വിജയം നേടുന്നത്. ആദ്യ ടെസ്റ്റില്‍ പാക് നായകനായ ഷാന്‍ മസൂദിനെതിരെ ഷഹീന്‍ അഫ്രീദി അപമര്യാദയായി പെരുമാറിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണോ ഷഹീനെ പുറത്താക്കിയത് എന്നാണ് ആരാധകര്‍ സംശയിക്കുന്നത്.


ഷഹീന്‍ അഫ്രീദിയ്ക്ക് പകരം യുവ പേസറായ മിര്‍ ഹംസ പാക് ടീമിലെത്തി. സ്പിന്നര്‍ അബ്‌റാര്‍ അഹമ്മദും ടീമിലുണ്ട്. നസീം ഷായാണ് ടീമിലെ മറ്റൊരു പേസര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :