അഭിറാം മനോഹർ|
Last Modified തിങ്കള്‍, 19 ജൂലൈ 2021 (19:23 IST)
ശ്രീലങ്കൻ പര്യടനത്തിനെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ താഴ്‌ത്തിക്കെട്ടുന്ന തരത്തിൽ നേരത്തെ അഭിപ്രായപ്രകടനം നടത്തിയ മുന്‍ ലങ്കന്‍ നായകന്‍ അര്‍ജുന രണതുംഗയ്‌ക്കെതിരേ ഇന്ത്യയുടെ മുന്‍
ഓപ്പണിങ് താരം വീരേന്ദര്‍ സെവാഗ്. ശിഖർ ധവാന്റെ കീഴിലുള്ള ഇന്ത്യൻ ടീം കോലിപ്പടയെ പോലും തോൽപ്പിക്കാൻ പാകമായ ടീമാണെന്നാണ് സെവാഗ് പറയുന്നത്.
രണതുംഗ അത്തരമൊരു അഭിപ്രായം നടത്തിയത് അല്പം കടന്നിപോയി. ഇത് ഇന്ത്യയുടെ ബി ടീമാണെന്ന് അദ്ദേഹത്തിന് തോന്നികാണും. എന്നാൽ അത്രയും ശക്തമാണ് ഇന്ത്യൻ ക്രിക്കറ്റ്. ഇന്ത്യ ഏത് ടീമിനെ അയച്ചാലും അത് ബി ടീം ആവില്ല. ഐപിഎല്ലിലെ പ്രതിഭകളുടെ എണ്ണം അത്രയുമധികമാണ്. ഒരു സിംഗിൾ ടീമിൽ അവരെ ഒതുക്കാൻ കഴിയില്ല. അതിനാൽ ഇന്ത്യയുടെ പ്രധാനടീം എന്നത് പോലെ ശക്തമാണ് ധവാന്റെ കീഴിലുള്ള സംഘം. സെവാഗ് വ്യക്തമാക്കി.
വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ നിരയുമായി ഏറ്റുമുട്ടിയാൽ പോലും കുറച്ചു മത്സരങ്ങളിൽ വിജയിക്കാൻ ധവാന്റെ കീഴിലുള്ള ഇന്ത്യൻ ടീമിനാകുമെന്നും സെവാഗ് കൂട്ടിചേർത്തു.