ഇതില്‍പരം വേറൊരു നാണക്കേടുണ്ടോ !; രോഹിത് ശര്‍മയേക്കാള്‍ ബോളുകള്‍ നേരിട്ട് ഓസ്‌ട്രേലിയയുടെ പതിനൊന്നാമന്‍

ഈ പരമ്പരയില്‍ നാല് ഇന്നിങ്‌സുകളില്‍ നിന്നായി രോഹിത് ശര്‍മ നേരിട്ടത് വെറും 70 പന്തുകള്‍ മാത്രം

Rohit Sharma
Rohit Sharma
രേണുക വേണു| Last Modified ഞായര്‍, 29 ഡിസം‌ബര്‍ 2024 (12:24 IST)

ഓസ്‌ട്രേലിയയുടെ ലാസ്റ്റ് വിക്കറ്റ് ബാറ്ററുടെ മുന്നില്‍ നാണംകെട്ട് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. മെല്‍ബണില്‍ നടക്കുന്ന നാലാം ടെസ്റ്റിലും അഡ്‌ലെയ്ഡിലെ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയയ്ക്കായി കളിച്ച സ്‌കോട്ട് ബോളണ്ട് ഈ പരമ്പരയില്‍ രോഹിത് ശര്‍മയേക്കാള്‍ കൂടുതല്‍ പന്തുകള്‍ നേരിട്ടു. ഇന്ത്യയുടെ പ്രധാന ബാറ്ററായ രോഹിത്തിനേക്കാള്‍ അധികം സമയം ഓസ്‌ട്രേലിയയുടെ ലാസ്റ്റ് വിക്കറ്റ് ബാറ്റര്‍ ക്രീസില്‍ ചെലവഴിച്ചിട്ടുണ്ട് !

ഈ പരമ്പരയില്‍ നാല് ഇന്നിങ്‌സുകളില്‍ നിന്നായി രോഹിത് ശര്‍മ നേരിട്ടത് വെറും 70 പന്തുകള്‍ മാത്രം. ഓസ്‌ട്രേലിയയുടെ പതിനൊന്നാമനായ സ്‌കോട്ട് ബോളണ്ട് ആകട്ടെ ഈ പരമ്പരയില്‍ ഇതുവരെ 105 പന്തുകള്‍ നേരിട്ടു. മെല്‍ബണില്‍ പുരോഗമിക്കുന്ന നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ മാത്രം ഇതുവരെ 60 പന്തുകള്‍ ബോളണ്ട് നേരിട്ടിട്ടുണ്ട്.

രോഹിത് ശര്‍മ നാല് ഇന്നിങ്‌സുകളില്‍ നേരിട്ടതിനേക്കാള്‍ പന്തുകള്‍ വെറും മൂന്ന് ഇന്നിങ്‌സ് കൊണ്ട് സ്‌കോട്ട് ബോളണ്ട് നേരിട്ടു എന്നതാണ് തമാശ. ചെറിയ സ്‌കോറിനു പുറത്താകുന്നു എന്നത് മാത്രമല്ല ക്രീസില്‍ അധിക സമയം രോഹിത്തിനു നില്‍ക്കാനും സാധിക്കുന്നില്ല. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ നാല് ഇന്നിങ്‌സുകളില്‍ ഒരു വട്ടം മാത്രമാണ് രോഹിത് രണ്ടക്കം കണ്ടിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :