അംല നായകസ്ഥാനം ഒഴിഞ്ഞു; ഡിവില്ലിയേഴ്‌സ് നയിക്കും

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് , ഹാഷിം അംല , ക്രിക്കറ്റ് , എബി ഡിവില്ലിയേഴ്സ്
കേപ്ടൗണ്‍| jibin| Last Modified വ്യാഴം, 7 ജനുവരി 2016 (10:15 IST)
ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞു. ഇംഗ്ളണ്ടുമായുള്ള രണ്ടാം ടെസ്റ്റ് സമനിലയിലായതിന് പിന്നാലെയാണ് നായകസ്ഥാനം ഒഴിയുന്നതായി അംല പ്രഖ്യാപിച്ചത്. അവശേഷിക്കുന്ന രണ്ട് ടെസ്‌റ്റിലും
എബി ഡിവില്ലിയേഴ്സ് ആയിരിക്കും ടീമിനെ നയിക്കുക.

നായകസ്ഥാനം ഒഴിയാമെന്നത് ആലോചിച്ചെടുത്ത തീരുമാനമാണ്. തന്റെ തീരുമാനം തനിക്ക് ഏറെ സ്വീകാര്യമാണ്. ഇക്കാലയളവില്‍ തനിക്ക് ടീമിന്റെയും മാനേജ്‍മെന്റിന്റെയും പൂര്‍ണ പിന്തുണ ലഭിച്ചിട്ടുണ്ട്. ആത്മാര്‍ഥതയോടെയാണ് എല്ലാവരുമായി ഇടപെട്ടത്. സ്വന്തം കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നായകസ്ഥാനം ഒഴിയുന്നതെന്നും അം‌ല പറഞ്ഞു.

2014 പകുതിയോടെ ഗ്രേം സ്‍മിത്തിന്റെ പിന്‍ഗാമിയായാണ് അംല ടീമിന്റെ നായക സ്ഥാനെത്തുന്നത്. അംലയുടെ കീഴില്‍ ഇത് ആറാമത്തെ സീരീസാണ്. ശ്രീലങ്ക, സിംബാബ്‍വെ, വെസ്റ്റിന്‍ഡീസ് എന്നിവര്‍ക്കെതിരെ ജയം പിടിച്ചടക്കിയതിനു ശേഷം ഇന്ത്യയില്‍ സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയത് അംലയ്‌ക്ക് വന്‍തിരിച്ചടിയായി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലാണ് 201 റണ്‍സ് അടിച്ച് അംല തന്റെ പഴയ ഫോമിലേക്ക് തിരിച്ചുവന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :