നിങ്ങള്‍ ഞങ്ങളെ രക്ഷിച്ചു; ഒടുവില്‍ ഇന്ത്യന്‍ ആരാധകരോട് നന്ദി പറഞ്ഞ് പാകിസ്ഥാന്‍

ഇന്ത്യാക്കാരോട് നന്ദി പറഞ്ഞ് പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകര്‍

ലണ്ടന്‍| jibin| Last Updated: വ്യാഴം, 15 ജൂണ്‍ 2017 (14:26 IST)
പ്രവചനാതീതമായ ടീമാണ് പാകിസ്ഥാനെന്ന് ചാമ്പ്യന്‍സ് ട്രോഫിയിലും അവര്‍ തെളിയിച്ചു. ഏതു ഘട്ടത്തില്‍ നിന്നും ശക്തമായി തിരിച്ചുവരാനുള്ള ശേഷിയാണ് പാക് ടീമിനെ വൃത്യസ്ഥമാക്കുന്നത്. ആദ്യ കളിയില്‍ ഇന്ത്യക്കെതിരെ തോല്‍‌വി ഏറ്റുവാങ്ങിയ സര്‍ഫറാസ് അഹമ്മദും കൂട്ടരും ടൂര്‍ണമെന്റിലെ ഏറ്റവും ശക്തരായ ഇംഗ്ലണ്ടിനെയും പരാജയപ്പെടുത്തി ഫൈനലില്‍ എത്തി.

എന്നാല്‍, ശ്രീലങ്കയ്‌ക്കെതിരായ മത്സരശേഷം പാക് നായകന്‍ സര്‍ഫറാസ് പങ്കെടുത്ത വാര്‍ത്താസമ്മേളനമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുന്ന അദ്ദേഹത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.



മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ചോദിക്കുമ്പോള്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ സര്‍ഫറാസ് ബുദ്ധിമുട്ടുകയും ഇതെന്താ എല്ലാവരും ഇംഗ്ലീഷില്‍ ചോദിക്കുന്നതെന്ന് അദ്ദേഹം ആത്മഗതം ചെയ്യുന്നുമുണ്ട്. ഇതോടെ ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ഹിന്ദിയില്‍ സംസാരിക്കുകയും ചെയ്‌തു.

സര്‍ഫറാസിന്റെ വീഡിയോ വൈറലായതോടെ പരിഹാസവുമായി നിരവധി പേര്‍ രംഗത്തെത്തി. ഇന്ത്യന്‍ ട്രോള്‍ പേജുകളില്‍
വീഡിയോ എത്തിയതോടെ കളി വേറെ ലെവലായി. പാക് നായകനെ പിന്തുണയ്‌ക്കുന്ന കമന്റുകളാണ് ഇന്ത്യന്‍ ആരാധകര്‍ പോസ്‌റ്റ് ചെയ്‌തത്.

ഭാഷിയിലുള്ള പ്രാഗല്‍ഭ്യം ഒരാളുടെ കഴിവ് കേടല്ലെന്നും സര്‍ഫറസിനെ പരിഹസിക്കാന്‍ അദ്ദേഹം എന്താണ് ചെയ്‌തതെന്നും ഇന്ത്യന്‍ ആരാധകര്‍ ചോദിച്ചതോടെ വിമര്‍ശകര്‍ പത്തിമടക്കി. ഇതോടെ പലരും പോസ്‌റ്റുകള്‍ പിന്‍‌വലിക്കുകയും ചെയ്‌തു. തുടര്‍ന്നാണ് പാകിസ്ഥാന്‍ ആരാധകര്‍ ഇന്ത്യാക്കാരോട് നന്ദി പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :