കേരളത്തിന് നിരാശ; സഞ്ജു ട്വന്റി20 ടീമിലില്ല

ഹരാരെ| JOYS JOY| Last Modified വെള്ളി, 17 ജൂലൈ 2015 (16:38 IST)
- സിംബാബ്‌വെ ആദ്യ ട്വന്റി 20യില്‍ കേരളത്തിന് നിരാശ. കേരളത്തിന്റെ പ്രതീക്ഷയായ സഞ്ജു വി സാംസണ്‍ ആദ്യ ട്വന്റി 20 ടീമില്‍ ഇടം പിടിച്ചില്ല. അതേസമയം, സന്ദീപ് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു.

റോബിന്‍ ഉത്തപ്പയ്ക്ക് പകരം ഇത്തവണ സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഏകദിന പരമ്പരയില്‍ മൂന്നുമത്സരങ്ങളും ആധികാരികമായി ജയിച്ച ഇന്ത്യന്‍ സംഘം ട്വന്റി 20-യിലും നേട്ടം ആവര്‍ത്തിക്കാനുറച്ചാണ് ഇറങ്ങുന്നത്. എന്നാല്‍ കുട്ടി ക്രിക്കറ്റില്‍ സിംബാബ്‌വെയെ എഴുതിത്തള്ലാന്‍ സാധിക്കില്ല. അതിനാല്‍ പരമ്പര പിടിച്ചാല്‍ ഇന്ത്യയ്ക്ക് വലിയ നേട്ടമാണ് ഉണ്ടാവുക.

ഐ പി എല്ലില്‍ കളിച്ചു തഴക്കമുള്ള കളിക്കാരുടെ സാന്നിധ്യമാണ് ഇന്ത്യയുടെ പ്ലസ് പോയന്റ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :