അഭിറാം മനോഹർ|
Last Modified തിങ്കള്‍, 20 ഫെബ്രുവരി 2023 (18:59 IST)
ഇന്ത്യൻ ടീമിൽ നിന്നും ഒരിക്കൽ കൂടി തഴയപ്പെട്ടതിന് പിന്നാലെ കറുത്ത വസ്ത്രം ധരിച്ച് മോഹൻലാലുമൊത്തുള്ള ചിത്രം പങ്കുവെച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിലെ മോഹൻലാലിൻ്റെ പ്രശസ്തമായ ഡയലോഗിനൊപ്പമാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
നേരത്തെ ഓസ്ട്രേലിക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ സഞ്ജു സാംസണെ തഴഞ്ഞിരുന്നു. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ പതിവ് പോലെ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് സഞ്ജുവിൻ്റെ പോസ്റ്റ്.