അഭിറാം മനോഹർ|
Last Modified ചൊവ്വ, 20 സെപ്റ്റംബര്‍ 2022 (16:21 IST)
തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിൻ്റെ ടിക്കറ്റ് വിൽപ്പന ഉദ്ഘാടനചടങ്ങിനിടെ മനസ്സ് തുറന്ന് സഞ്ജു സാംസൺ. തൻ്റെ ഉയർച്ചയ്ക്കും വളർച്ചയ്ക്കും കെസിഎ അടക്കം നിരവധി ആളുകൾ നടത്തുന്ന പ്രയത്നങ്ങൾ അധികമാരും അറിയാതെ പോകുന്നുണ്ടെന്ന് സഞ്ജു പറഞ്ഞു.
സ്വന്തം അദ്ധ്വാനം മാത്രമല്ല തൻ്റെ വിജയത്തിന് പിന്നിലെന്നും കെസിഎയുടെ വലിയ പിന്തുണ എക്കാലവും തനിക്ക് ലഭിച്ചിട്ടുണ്ടെന്നും സഞ്ജു പറഞ്ഞു. കൂടുതൽ സംസാരിക്കാൻ നിന്നാൽ ഒരുപാട് ഇമോഷണലായി പോകുമെന്നും തന്നെ ഇഷ്ടമുള്ള ആളുകൾ ഒരുപാട് കാര്യം തന്നെ പറ്റി പറഞ്ഞപ്പോൾ കരയാനൊക്കെ തോന്നിപോകുന്നുവെന്നും സഞ്ജു പറഞ്ഞു.
ഇന്ത്യൻ ടീമിൽ നിന്ന് തഴയുന്നതിനെ പ്രകടനം മെച്ചപ്പെടുത്താനുള്ള അവസരമായാണ് കാണുന്നതെന്നും കഴിഞ്ഞവട്ടം കാര്യവട്ടത്തുണ്ടായ പോലുള്ള പ്രതിഷേധങ്ങൾ ഉണ്ടാകരുതെന്നും താരം ആരാധകരോട് അഭ്യർഥിച്ചു.