സാഹചര്യം വരുമ്പോൾ ഉപയോഗിക്കണമെന്ന് തീരുമാനിച്ചിരുന്നു, റിട്ടയേർഡ് ഔട്ട് തീരുമാനം അശ്വിന്റേതല്ലെന്ന് സഞ്ജു സാംസൺ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 11 ഏപ്രില്‍ 2022 (15:53 IST)
ലഖ്‌നൗ സൂപ്പർ കിങ്‌സിനെതിരെ ത്രസിപ്പിക്കുന്ന വിജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ട്രന്റ് ബൗള്‍ട്ട്, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് സെന്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍ എന്നിവരുടെ പ്രകടനം നിർണായകമായപ്പോൾ വിജയം രാജസ്ഥാനെ തേടിയെത്തി. ചരിത്രത്തിൽ ആദ്യമായി തന്ത്രപരമായ റിട്ടയേർഡ് ഔട്ട് പിറന്നതും ഇന്നലത്തെ മത്സരത്തിലായിരുന്നു.

മത്സരത്തിലെ റിട്ടയേർഡ് ഔട്ട് തീരുമാനം അശ്വിന്റേത് അല്ലെന്നാണ് ടീം നായകനായ സഞ്ജു സാംസൺ മത്സരശേഷം വ്യക്തമാക്കിയത്.അശ്വിന്‍ വളരെ പെട്ടെന്നെടുത്ത തീരുമാനമായിരുന്നില്ല അത്. ടീം നേരത്തേ പ്ലാന്‍ ചെയ്തിരുന്ന കാര്യമാണ്. ഐപിഎല്‍ സീസണ്‍ തുടങ്ങുന്നതിന് മുമ്പുതന്നെ ഇത്തരത്തില്‍ പുതുതായി ചെയ്യണമെന്ന പദ്ധതി ടീം ക്യാംപിലുണ്ടായിരുന്നു. രാജസ്ഥാൻ റോയൽസ് ആയിരുന്നത് കൊണ്ട് മാത്രമാണ് അത്തരത്തിൽ ഒന്ന് നടന്നത്. സാഹചര്യം വരുമ്പോള്‍ ഉപയോഗിക്കണമെന്ന് നേരത്തെ ചിന്തയുണ്ടായിരുന്നു. തീരുമാനം ടീമിന്റേതായിരുന്നു. സഞ്ജു പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :