ഇന്ത്യയ്ക്കായി കളിക്കാൻ വിളിച്ചാൽ പോകും, ഇല്ലെങ്കിൽ കളിക്കില്ല: സഞ്ജു സാംസൺ

Sanju Samson
Sanju Samson
അഭിറാം മനോഹർ| Last Modified ശനി, 10 ഓഗസ്റ്റ് 2024 (09:56 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കാത്തതിനെ കുറിച്ച് ആലോചിക്കാന്‍ താത്പര്യമില്ലെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. കളിക്കാന്‍ വിളിച്ചാല്‍ കളിക്കും ഇല്ലെങ്കില്‍ കളിക്കില്ല. എല്ലാത്തിനെയും പോസിറ്റീവായി കാണാനാണ് ശ്രമിക്കുന്നതെന്നും സഞ്ജു പറഞ്ഞു. കേരള ക്രിക്കറ്റ് ലീഗിന്റെ ലോഗോ പ്രകാശന ചടങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സഞ്ജു പ്രതികരിച്ചത്.

എന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങള്‍ മികച്ചതാക്കാനാണ് ശ്രമം. ടീം നന്നായി കളിക്കുന്നുണ്ട്. എല്ലാ കാര്യത്തിലും കഴിവിന്റെ പരമാവധി നല്‍കും. കളി നന്നായി തന്നെ മുന്നോട്ട് പോകുന്നുണ്ട്. എല്ലാം പോസിറ്റീവായി കാണാനാണ് ശ്രമിക്കുന്നത്. കരിയറിലെ ഏറ്റവും മികച്ച സമയമായിരുന്നു കഴിഞ്ഞ 3-4 മാസങ്ങള്‍. ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമാകാന്‍ സാധിച്ചത് സ്വപ്നം പോലെയാണ് തോന്നിയതെന്നും സഞ്ജു പറഞ്ഞു.


ഇന്ത്യന്‍ ടീം കയറണമെന്നായിരുന്നു വലിയ ആഗ്രഹം. അതിന് സാധിച്ചപ്പോള്‍ വേള്‍ഡ് കപ്പില്‍ കളിക്കണമെന്ന് ആഗ്രഹിച്ചു. ലോകകപ്പ് വിജയിച്ചപ്പോളാണ് ഇന്ത്യന്‍ ക്രിക്കറ്റര്‍ എന്നാല്‍ ചേറിയ കാര്യമല്ല എന്ന് മനസിലാക്കിയത്.. എന്നാൽ ശ്രീലങ്കക്കെതിരെ പ്രതീക്ഷിച്ച പോലെ കളിക്കാനായില്ല. കേരള രഞ്ജി കളിക്കണമെന്ന് ആഗ്രഹിച്ച ഒരാള്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടത് വലിയ കാര്യമാണ്. സഞ്ജു പറഞ്ഞു. ഒരു ഫോര്‍മാറ്റില്‍ മാത്രം ഫോക്കസ് ചെയ്യുന്ന ആളല്ല താനെന്നും മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ ആഗ്രഹമുണ്ടെന്നും ഏത് പൊസിഷനിലും കളിക്കാന്‍ തയ്യാറാണെന്നും സഞ്ജു പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :