തകർത്തടിച്ച് സഞ്ജു, ഐപിഎല്ലിൽ 3000 റൺസ് നേട്ടം പിന്നിട്ടു, ഇരട്ടി മധുരമായി ഓറഞ്ച് ക്യാപും

അഭിറാം മനോഹർ| Last Modified തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (21:18 IST)
രണ്ടാം പാദത്തിൽ ഹൈദരാബാദിനെതിരായ മത്സരത്തിൽ നിർണായക നേട്ടങ്ങൾ കുറിച്ച് മലയാളി താരം സഞ്ജു സാംസൺ. മത്സരത്തിൽ 57 പന്തിൽ 3 സിക്‌സറിന്റെയും 7 ബൗണ്ടറികളുടെയും സഹായത്തോടെ 82 റൺസെടുത്ത രാജസ്ഥാൻ നായകൻ ടീമിനെ മികച്ച രീതിയിലെത്തിച്ച ശേഷമാണ് പുറത്തായത്.

മത്സരം തുടങ്ങി രണ്ടാം ഓവറിൽ തന്നെ ഓപ്പണർ എവിൻ ലൂയിസിനെ നഷ്ടപ്പെട്ട രാജസ്ഥാന്റെ തുടക്കം പതുക്കെയായിരുന്നു. 50 പിന്നിട്ട ശേഷം കൂറ്റൻ അടികളുമായി കളം നിറഞ്ഞ സഞ്ജു സാംസണാണ് രാജസ്ഥാന്റെ 164 റൺസിലേക്കെത്തിച്ചത്. രാജസ്ഥാന് വേണ്ടി യശ്വസി ജെയ്‌സ്‌വാൾ 36ഉം മഹിപാൽ ലോംറൊർ 29 റൺസും നേടി.

അതേസമയം ഇന്നത്തെ മികച്ച പ്രകടനത്തോടെ ഐപിഎൽ 2021ലെ റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താൻ സ‌ഞ്ജുവിനായി. 10 ഇന്നിങ്സുകളിൽ നിന്ന് 54.12 ശരാശരിയിൽ 433 റൺസോടെയാണ് ഓറഞ്ച് ക്യാപ് സഞ്ജു സ്വന്തമാക്കിയത്. 10 ഇന്നിങ്സുകളിൽ നിന്ന് 430 റൺസുകളുമായി ഡൽഹിയുടെ ശിഖർ ധവാനാണ് പട്ടികയിൽ രണ്ടാമത്.

അതേസമയം ഐപിഎല്ലിൽ 3000 റൺസ് എന്ന നാഴികകല്ലും മത്സരത്തിൽ സഞ്ജു പിന്നിട്ടു. 117 ഐപിഎൽ മത്സരങ്ങളിൽ നിന്നാണ് സഞ്ജുവിന്റെ നേട്ടം. 117 മത്സരങ്ങളിൽ നിന്നും 29.87 ശരാശരിയിൽ 3017 റൺസാണ് സഞ്ജു നേടിയത്. 3 സെഞ്ചുറികളും 15 അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. 119 റൺസാണ് സഞ്ജുവിന്റെ ഹൈ‌സ്കോർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഫൈനലിനു മുന്‍പ് ന്യൂസിലന്‍ഡിനു ചങ്കിടിപ്പ്; ഇന്ത്യയെ ...

ഫൈനലിനു മുന്‍പ് ന്യൂസിലന്‍ഡിനു ചങ്കിടിപ്പ്; ഇന്ത്യയെ 'വിറപ്പിക്കാന്‍' ആ താരം ഇല്ല !
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെമി ഫൈനല്‍ മത്സരത്തിനിടെയാണ് ഹെന്‍ റിക്ക് പരുക്കേറ്റത്

ബാബര്‍ അസമിന്റെ പിതാവും മോശമല്ല, ടി20 ടീമില്‍ നിന്നും ...

ബാബര്‍ അസമിന്റെ പിതാവും മോശമല്ല, ടി20 ടീമില്‍ നിന്നും ഒഴിവാക്കിയതോടെ പിസിബിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത്
പാക് ടീമില്‍ നിന്നും ബാബര്‍ അസമിനെ പുറത്താക്കിയ നടപടിക്കെതിരെ രൂക്ഷമായി ...

ഇപ്പോളല്ലെങ്കില്‍ എപ്പോള്‍?, ഒടുവില്‍ ശ്രേയസിന്റെ വില ...

ഇപ്പോളല്ലെങ്കില്‍ എപ്പോള്‍?, ഒടുവില്‍ ശ്രേയസിന്റെ വില ബിസിസിഐ അറിഞ്ഞു, സെന്‍ട്രല്‍ കരാര്‍ വീണ്ടും നല്‍കാന്‍ ധാരണ
കഴിഞ്ഞ ഏകദിന ലോകകപ്പിലും നടന്നുകൊണ്ടിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലും തകര്‍പ്പന്‍ ...

'നീ വലിയ അഭിപ്രായം പറയണ്ട'; എക്ലസ്റ്റോണിനോടു കലിച്ച് ...

'നീ വലിയ അഭിപ്രായം പറയണ്ട'; എക്ലസ്റ്റോണിനോടു കലിച്ച് ഹര്‍മന്‍, അംപയര്‍ പിടിച്ചുമാറ്റി (വീഡിയോ)
യുപി വാരിയേഴ്‌സ് ബാറ്റ് ചെയ്യുമ്പോഴാണ് സംഭവം. 19-ാം ഓവര്‍ പൂര്‍ത്തിയായതിനു പിന്നാലെ ...

ഷമിയെ വിമർശിക്കുന്നവർ ഇസ്ലാമിനെ പറ്റി അറിയാത്തവർ, താരത്തെ ...

ഷമിയെ വിമർശിക്കുന്നവർ ഇസ്ലാമിനെ പറ്റി അറിയാത്തവർ, താരത്തെ പിന്തുണച്ച് പരിശീലകൻ
ഷമിയെ കുറ്റം പറയുന്നവര്‍ അദ്ദേഹം കളിക്കുന്നത് സ്വന്തം രാജ്യത്തിന് വേണ്ടിയാണെന്ന് ...