കിടിലന്‍ തുടക്കം, അനായാസം അര്‍ധ സെഞ്ചുറി; ആരാധകരെ തൃപ്തിപ്പെടുത്തി സഞ്ജു

രേണുക വേണു| Last Updated: ചൊവ്വ, 1 ഓഗസ്റ്റ് 2023 (21:40 IST)

രണ്ടാം ഏകദിനത്തില്‍ രണ്ടക്കം കാണാതെ മടങ്ങിയ സഞ്ജു സാംസണ്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ അര്‍ധ സെഞ്ചുറി നേടി. 41 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സും സഹിതമാണ് സഞ്ജുവിന്റെ അര്‍ധ സെഞ്ചുറി. ക്രീസില്‍ എത്തിയ നിമിഷം മുതല്‍ വിന്‍ഡീസ് ബൗളര്‍മാരെ ആക്രമിച്ചു കളിക്കുകയായിരുന്നു സഞ്ജുവിന്റെ ശൈലി. സ്പിന്നിനെയും പേസിനെയും താരം ഒരുപോലെ ആക്രമിച്ചു കളിച്ചു. ഒടുവില്‍ റൊമാരിയോ ഷെപ്പേഡിന്റെ പന്തില്‍ ഹെറ്റ്മയറിന് ക്യാച്ച് നല്‍കി താരം മടങ്ങുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :