ബട്ട്‌ലറെയും ചെഹലിനെയുമൊക്കെ എങ്ങനെ നേരിടാനാണോ എന്തോ?, പക്ഷേ എന്ത് ചെയ്യാനാണ്: സങ്കടവും ആശങ്കയും മറച്ചുവെയ്ക്കാതെ സഞ്ജു

Sanju Samson
Sanju Samson
അഭിറാം മനോഹർ| Last Modified ബുധന്‍, 18 ഡിസം‌ബര്‍ 2024 (17:59 IST)

Sanju Samson
ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോസ് ബട്ട്ലറിനെ രാജസ്ഥാന്‍ കൈവിട്ടതിന് വലിയ വിമര്‍ശനമാണ് ക്രിക്കറ്റ് ലോകത്ത് നിന്നും ഉയര്‍ന്നത്. ബട്ട്ലറെ പോലെ ഒരു താരത്തെ കൈവിട്ടതില്‍ രാജസ്ഥാന്‍ ദുഖിക്കുമെന്ന കാര്യത്തില്‍ ക്രിക്കറ്റ് ആരാധകര്‍ക്കെല്ലാം ഒരൊറ്റ സ്വരമാണ്. ബട്ട്ലര്‍, അശ്വിന്‍, ചെഹല്‍, ട്രെന്‍ഡ് ബോള്‍ട്ട് എന്നിവരെ കൈവിട്ടു എന്ന് മാത്രമല്ല അതിന് പകരക്കാരായി മികച്ച താരങ്ങളെ ടീമിലെത്തിക്കുന്നതിനും രാജസ്ഥാന് കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ കൂടിയായ മലയാളി താരം സഞ്ജു സാംസണ്‍.

യൂസ്വേന്ദ്ര ചഹലിനെയും ജോസ് ബട്ട്ലറെയും ആര്‍ അശ്വിനെയുമെല്ലാം താരലേലത്തില്‍ കൈവിടേണ്ടി വന്നതില്‍ വിഷമമുണ്ടെന്ന് സഞ്ജു വ്യക്തമാക്കി. രാജസ്ഥാനെതിരെ ഇവര്‍ കളിക്കുമ്പോള്‍ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും സഞ്ജു വ്യക്തമാക്കി. ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. എന്ത് ചെയ്യാം ഐപിഎല്ലിന്റെ രീതി ഇങ്ങനൊക്കെയാണ്. ആഗ്രഹിക്കുന്ന എല്ലാവരെയും ടീമില്‍ നിലനിര്‍ത്താന്‍ സാധിക്കില്ല. അതിനാലാണ് മൂന്ന് പേരെയും റീട്ടെയ്ന്‍ ചെയ്യാന്‍ സാധിക്കാതിരുന്നത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ താന്‍ കൂടി ഉള്‍പ്പെട്ട റ്റീം മാനേജ്‌മെന്റ് കൂട്ടായാണ് തീരുമാനമെടുത്തതെന്നും സഞ്ജു വ്യക്തമാക്കി. അതേസമയം ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ഉള്‍പ്പടെ എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ തയ്യാറാണെന്നും സഞ്ജു പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :