വേറെ വഴിയില്ല; സഞ്ജുവിനെയും ധവാനെയും കരാറില്‍ ഉള്‍പ്പെടുത്തിയത് ഇക്കാരണത്താല്‍

ഗ്രേഡ് സി കാറ്റഗറിയിലാണ് ബിസിസിഐ സഞ്ജുവിനെയും ധവാനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്

രേണുക വേണു| Last Modified ചൊവ്വ, 28 മാര്‍ച്ച് 2023 (09:34 IST)

സഞ്ജു സാംസണ്‍, ശിഖര്‍ ധവാന്‍ എന്നിവരെ ബിസിസിഐ വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തിയത് സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരുടെ പരുക്കും സൂര്യകുമാര്‍ യാദവിന്റെ മോശം ഫോമുമാണ് സഞ്ജുവിനെയും ധവാനെയും കരാറില്‍ ഉള്‍പ്പെടുത്താന്‍ കാരണം. ഇതോടെ സഞ്ജുവിനെയും ധവാനെയും ഏകദിന ലോകകപ്പിലേക്കും പരിഗണിക്കാന്‍ സാധ്യതയേറി.

ഗ്രേഡ് സി കാറ്റഗറിയിലാണ് ബിസിസിഐ സഞ്ജുവിനെയും ധവാനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. റിഷഭ് പന്ത് പരുക്കില്‍ നിന്ന് മുക്തനായി ഉടന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ സാധ്യതയില്ലാത്തതിനാല്‍ പകരം വിക്കറ്റ് കീപ്പര്‍ ബാറ്ററായി സഞ്ജുവിനെ പരിഗണിക്കാനാണ് ബിസിസിഐയുടെ തീരുമാനം.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :