അഭിറാം മനോഹർ|
Last Modified വ്യാഴം, 17 ഒക്‌ടോബര്‍ 2024 (18:56 IST)
ഇന്ത്യയ്ക്കായി ടി20 ക്രിക്കറ്റില്‍ സെഞ്ചുറി നേടിയതിന് പിന്നാലെ താന്‍ നടത്തിയ മസില്‍ സെലിബ്രേഷനില്‍ വ്യക്തത വരുത്തി സഞ്ജു സാംസണ്‍. മസില്‍ കാണിക്കാനല്ല അത്തരമൊരു ആഘോഷപ്രകടനമെന്നും അതിന് പിന്നില്‍ മറ്റൊരു കാരണമാണുള്ളതെന്നും സഞ്ജു വ്യക്തമാക്കി. നേരത്തെ ഐപിഎല്ലിലും ഏകദിനത്തില്‍ ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയപ്പോഴും മസില്‍ സെലിബ്രേഷന്‍ സഞ്ജു നടത്തിയിരുന്നു.
ബംഗ്ലാദേശിനെതിരെ അങ്ങനെയൊരു ആഘോഷപ്രകടനം നടത്തണമെന്ന് കരുതിയതല്ല. ഡഗ് ഔട്ടിലേക്ക് നോക്കിയപ്പോള്‍ അവിടെ നിന്നും സഹതാരങ്ങളും പരിശീലകരുമെല്ലാം മസില്‍ കാണിക്കാന്‍ പറഞ്ഞു. അങ്ങനെയാണ് മസില്‍ കാണിച്ചത്. അത്രയ്ക്ക് മസില്‍ ഒന്നും ഉള്ളയാളല്ല ഞാന്‍ . മസില്‍ സെലിബ്രേഷന്‍ മെന്റല്‍ സ്‌ട്രെങ്തിനെ സൂചിപ്പിക്കാനാണ് ചെയ്യുന്നത്. പല പ്രശ്‌നങ്ങളും അതിജീവിച്ചാണ് ഞാന്‍ കരിയറില്‍ ഇതുവരെയെത്തിയത്. ആ പോരാട്ടവീര്യമാണ് ആ സെലിബ്രേഷനിലൂടെ ഉദ്ദേശിച്ചത്. സഞ്ജു പറഞ്ഞു.