അഭിറാം മനോഹർ|
Last Modified ചൊവ്വ, 27 ഡിസംബര്‍ 2022 (19:47 IST)
ഐപിഎല്ലിൽ ഫ്രാഞ്ചൈസികൾ തന്നെ ഏറ്റെടുക്കാൻ തയ്യാറാകാത്തത് ഞെട്ടിച്ചുവെന്ന് പേസ് താരം സന്ദീപ് ശർമ. താൻ ഏറെ നിരാശനാണെന്നും ഐപിഎല്ലിൽ ഫ്രാഞ്ചൈസികൾക്കായി മികച്ച പ്രകടനം നടത്തിയും ടീമുകളൊന്നും തന്നെ തന്നെ സ്വന്തമാക്കാൻ വരാത്തതിൽ നിരാശനാണെന്നും താരം പറഞ്ഞു.
എവിടെയാണ് പിഴച്ചതെന്ന് എനിക്കറിയില്ല. ഡൊമസ്റ്റിക് ക്രിക്കറ്റിൽ ഞാൻ മികവ് കാണിക്കുന്നുണ്ട്. രഞ്ജി ട്രോഫിയിലൂം മുഷ്താഖ് അലിയിലും മികവ് കാണിക്കാൻ എനിക്കായി. എപ്പോഴും സ്ഥിരത പുലർത്താനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. അവസരം ഇല്ലെങ്കിലും ലഭിച്ചാലും ഞാൻ എൻ്റെ കഠിനാദ്ധ്വാനം തുടരും ശന്ദീപ് ശർമ പറഞ്ഞു. 10
ഐപിഎൽ സീസണുകളിലാണ് താരം കളിച്ചിട്ടുള്ളത്. 7.77 ഇക്കോണമിയിൽ 114 വിക്കറ്റുകളുള്ള സന്ദീപ് ഐപിഎല്ലിൽ കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരങ്ങളുടെ പട്ടികയിൽ പതിമൂന്നാം സ്ഥാനക്കാരനാണ്.