ട്വന്റി 20 പോലെയല്ല ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക; സൂര്യകുമാര്‍ യാദവിന് ഉപദേശം

രേണുക വേണു| Last Modified ചൊവ്വ, 14 ഫെബ്രുവരി 2023 (15:15 IST)

ഇന്ത്യന്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന് ഉപദേശവുമായി പാക്കിസ്ഥാന്‍ മുന്‍താരം സല്‍മാന്‍ ബട്ട്. ട്വന്റി 20 കളിക്കുന്നത് പോലെയല്ല ടെസ്റ്റ് ക്രിക്കറ്റ് കളിക്കുകയെന്നും ടെസ്റ്റില്‍ കൂടുതല്‍ സമയം ക്രീസില്‍ നില്‍ക്കാന്‍ സൂര്യകുമാര്‍ ശ്രദ്ധിക്കണമെന്നും സല്‍മാന്‍ ബട്ട് പറഞ്ഞു. തന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ബട്ട്.

' ടെസ്റ്റ് ക്രിക്കറ്റില്‍ ഒറ്റ സെഷന്‍ കൊണ്ട് കളിയുടെ ഗതി മാറ്റിയ എത്ര ബാറ്റര്‍മാരുണ്ട്? ഒരു സ്‌പെല്ലില്‍ മൂന്നോ നാലോ വിക്കറ്റുകള്‍ വീഴ്ത്തി ഒരു ബൗളര്‍ക്ക് അങ്ങനെ ഗതി മാറ്റാന്‍ സാധിച്ചേക്കും. എന്നാല്‍ ഒരു ബാറ്റര്‍ക്ക് കൂടുതല്‍ സമയം വേണം. ഒരു സെഷനില്‍ മാജിക്ക് കാണിക്കുന്നത് വളരെ അപൂര്‍വ്വമായി മാത്രമേ ബാറ്റര്‍മാര്‍ ചെയ്യാറുള്ളൂ. ഏകദിനത്തില്‍ നിന്നും ട്വന്റി 20 യില്‍ നിന്നും വളരെ വ്യത്യസ്തമാണ് ടെസ്റ്റ് ക്രിക്കറ്റ്,'

' സൂര്യകുമാര്‍ യാദവ് വളരെ മികച്ച ബാറ്ററാണ്. ക്രീസില്‍ അധിക സമയം നില്‍ക്കേണ്ടിയിരിക്കുന്നു. ട്വന്റി 20 പോലെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കേണ്ട ആവശ്യമില്ല,' സല്‍മാന്‍ ബട്ട് കൂട്ടിച്ചേര്‍ത്തു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :