മുംബൈ|
jibin|
Last Modified ബുധന്‍, 25 ഒക്ടോബര്‍ 2017 (16:01 IST)
റെക്കോര്‍ഡുകള്‍ ഒന്നിനു പുറകെ ഒന്നായി തകര്‍ക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ വാനോളം പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കര്‍.
ക്യാപ്റ്റനായ ശേഷവും കോഹ്ലിയുടെ പെരുമാറ്റത്തിനും കാഴ്ചപ്പാടുകളിലും മാറ്റം വന്നിട്ടില്ല. എന്നാല്‍, ഗ്രൌണ്ടില് അവന് പുലര്‍ത്തുന്ന ആക്രമണോത്സുകതയും ഊർജസ്വലതയും നമ്മുടെ ടീമിന് വേണ്ടിയാണ്. ഈ പെരുമാറ്റം വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നുണ്ടെങ്കിലും ടീമിന് ആത്മവിശ്വാസം നല്‍കുന്നുണ്ടെന്നും സച്ചിന് വ്യക്തമാക്കി.
ഒരു താരത്തിന് അത്യാവശ്യമായി വേണ്ടത് സ്വതന്ത്രമായി കളിക്കാനുള്ള സാഹചര്യമാണ്. ഈ ഭാഗ്യം ലഭിച്ച കോഹ്ലി തനിക്ക് ലഭിക്കുന്ന അവസരങ്ങള്‍ നന്നായി ഉപയോഗപ്പെടുത്തുന്നുണ്ടെന്നും മുംബൈയില്‍ നടന്ന ചടങ്ങില്‍ സച്ചിന് വ്യക്തമാക്കി. നേരത്തെ സൌരവ് ഗാംഗുലിയും കോഹ്ലിയെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു.