ആ ശൂന്യത ഓസ്ട്രേലിയ പരിഹരിച്ചു, ടെസ്റ്റിൽ ഇവർ ഇന്ത്യയ്ക്ക് വെല്ലുവിളി തന്നെ: സച്ചിൻ

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (13:57 IST)
ഓസ്ട്രേലിയൻ പര്യടനത്തിൽ ഏകദിന പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കിയപ്പോൾ ട്വി20 പരമ്പര നേടി ഇന്ത്യ മറുപടി നൽകി. ഇനി നടക്കാനുള്ളത് 17ന് ആരംഭിയ്ക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയ്ക്കായുള്ള നാലു മത്സരങ്ങൾ അടങ്ങുന്ന ടെസ്റ്റ് പരമ്പരമ്പരയാണ് അഡ്‌ലെയ്ഡിൽ ഡേ നൈറ്റ് ടെസ്റ്റോടെയാണ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. ഇന്ത്യ ഏറെ പ്രധാന്യത്തോടെയാണ് ഈ പരമ്പരയെ കാണുന്നത്. ഓസിസിനാവട്ടെ കഴിഞ്ഞ ടെസ്റ്റ് പരാജയത്തിന് പകരം വീട്ടാനുള്ള ഒരു അവരമാണ് ഇത്

ഇപ്പോഴിതാ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്കുള്ള വെല്ലുവിളികൾ എന്തൊക്കെ എന്ന് തുറന്നുപറയുകയാണ് സാക്ഷാൻ സച്ചിൻ ടെൻഡുൽക്കർ. ഓസ്ട്രേലിയൻ ബൗളർമാരെക്കാൾ ഇന്ത്യയ്ക്ക് വെല്ലുവിളി തീർക്കുക മൂന്ന് ബാറ്റ്സ്‌മാൻമാരായിരിയ്ക്കും എന്ന് സച്ചിൻ ഓർമ്മിപ്പിയ്ക്കുന്നു. കഴിഞ്ഞ പര്യടനത്തിൽ നേരിട്ടതിനെക്കാൾ ശക്തമായ ടീമാണ് ഇത്തവണ ഇന്ത്യയെ നേരിടാൻ ഒരുങ്ങുന്നത്. എന്നും സച്ചിൻ പറയുന്നു. അന്നത്തെ ടീമിൽ ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ഉണ്ടായിരുന്നുല്ല എന്നതാണ് ഇതിന് പ്രധാന കാരണമായി സച്ചിൻ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ പര്യടനത്തിലെ ഓസ്‌ട്രേലിയന്‍ ടീമുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണത്തേത് കൂടുതല്‍ മികച്ചതാണ്. രണ്ടു സീനിയര്‍ താരങ്ങള്‍ ടീമില്‍ ഇല്ലെങ്കില്‍ അത് ശൂന്യത തീർക്കും. കഴിഞ്ഞ പര്യടനത്തില്‍ ഓസ്ട്രേലിയയ്ക്ക് ഇതു തന്നെയാണ് തിരിച്ചടിയായി മാറിയത്. ബാറ്റിങ്ങിലെ ആ ശൂന്യത ഓസ്ട്രേലിയ പരിഹരിച്ചുകഴിഞ്ഞു. ഇതുകൂടാതെ ലാബുഷെയ്നും പുതുതായി ടീമിൽ എത്തിയിരിയ്ക്കുന്നു. ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിയ്ക്കാൻ ശേഷിയുള്ള ബാറ്റ്സ്‌മാനാണ് ലാബുഷെയ്ൻ.


ഓസിസ് ബാറ്റിങ് നിര ശക്തമാണെങ്കിലും അത് പ്രതിരോധിയ്ക്കാനുള്ള ബൗളിങ് നിര ഇന്ത്യയ്ക്കുണ്ട്. ഇന്ത്യയുടേത് ഒരു കംപ്ലീറ്റ് ബൗളിങ് അറ്റാക്ക് തന്നെയാണ്. അതിനാൽ ഏതുതരത്തിലുള്ള പിച്ചിൽ കളിയ്ക്കുന്നു എന്നത് വലിയ പ്രശ്നമായി മാറില്ല. പന്ത് നന്നായി സ്വിങ് ചെയ്യിയ്ക്കാനും, ബൗളിങ്ങിൽ വേരിയേഷനുകൾ വരുത്താനും ശേഷിയുള്ള താരങ്ങൾ ഇന്ത്യൻ ബൗളിങ് നിരയിലുണ്ട്. സച്ചിൻ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :