അഭിറാം മനോഹർ|
Last Modified വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (19:39 IST)
മുംബൈ ഇന്ത്യൻസ് നായകനെന്ന നിലയിൽ ഐപിഎല്ലിൽ മികച്ച റെക്കോഡാണ് ഇന്ത്യൻ താരം രോഹിത് ശർമയ്ക്കുള്ളത്. നായകനെന്ന നിലയിൽ അഞ്ച് കിരീടങ്ങൾ നേടിയ രോഹിത് എന്നാൽ മുംബൈയ്ക്ക് വേണ്ടി തന്റെ കഴിവിനൊത്ത ബാറ്റിങ് പ്രകടനമല്ല നടത്തുന്നതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മന്ന് ഇന്ത്യൻ താരമായ സാബ കരീം.
മുംബൈ ടീമിന്റെ ഓപ്പണറായ അദ്ദേഹം 2020ലെ ഐപിഎല്‍ ഫൈനലില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയോടെ താരമായെങ്കിലും 2021 സീസണിലെ ആദ്യപാദത്തിൽ 35.71 ശരാശരിയില്‍ 250 റണ്‍സാണ് രോഹിത്തിനുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓപ്പണർ എന്ന നിലയിൽ മികച്ച റെക്കോഡുള്ള രോഹിത്തിന് ഐപിഎല്ലിൽ അതേ മികവ് പുലർത്താനാവുന്നില്ലെന്നാണ് സാബ പറയുന്നത്.
മുംബൈ നിരയില്‍ നിരവധി മാച്ച് വിന്നര്‍മാരുള്ളതിനാല്‍ അവന്റെ പ്രകടനത്തിന് വലിയ ശ്രദ്ധകൊടുക്കുന്നില്ല ടീമിലെ അവന്റെ പ്രധാന റോള്‍ ബാറ്റ്‌സ്മാനെന്ന നിലയിലാണ്. എല്ലാത്തവണയും ഐപിഎല്ലിനെത്തുമ്പോഴും അവന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച ഫോമിലായിരിക്കും. എന്നാല്‍ ഐപിഎല്ലിലെത്തുമ്പോള്‍ ഈ മികച്ച ഫോം തുടരാനാവില്ല' സാബ കരീം പറഞ്ഞു.
111 ടി20യില്‍ നിന്ന് 32.18 ശരാശരിയില്‍ 2864 റണ്‍സാണ് രോഹിത് ഇന്ത്യന്‍ ജഴ്‌സിയില്‍ നേടിയിട്ടുള്ളത്. 138.96 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. നാല് സെഞ്ച്വറിയും 22 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്.