കൊച്ചി|
jibin|
Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2015 (11:51 IST)
2019 ലോകകപ്പില്‍ കളിക്കുമെന്ന് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ എത്ര കാലം വേണമെങ്കിലും കാത്തിരിക്കാന്‍ തയ്യാറാണ്. നിലവിലെ സാഹചര്യത്തില്‍ കളിക്കാന്‍ അവസരം ലഭിക്കും വരെ പരിശീലനം തുടരുകയാണ് തന്റെ മുന്നിലുള്ള വഴിയെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ സമ്മര്‍ദ്ദത്തിലൂടെ വിലക്ക് നീക്കാന്‍ ശ്രമിക്കില്ലെന്ന് പറഞ്ഞ ശ്രീശാന്ത് വിഷയത്തില്‍ തനിയ്ക്കായി സംസാരിച്ച മുഖ്യമന്ത്രിയോടും എംപിമാരോടും നന്ദിയുണ്ടെന്നും വ്യക്തമാക്കി.
അതേസമയം, ഐപിഎല്‍ വാതുവെപ്പ് കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ സാഹചര്യത്തിലും ശ്രീശാന്തിനെതിരായ വിലക്ക് നീക്കാനാകില്ലെന്ന്
ബിസിസിഐ അനുരാഗ് താക്കൂര്‍ വ്യക്തമാക്കുകയും ചെയ്‌തു. നിലവിലെ സാഹചര്യത്തില്‍ ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ പെട്ട താരങ്ങള്‍ ഇനി ക്രിക്കറ്റ് കളിക്കാനുള്ള സാധ്യത കുറവാണെന്നാണ് അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ബിസിസിഐ അഴിമതി വിരുദ്ധ സമിതിയുടെ റിപ്പോര്‍ട്ട് താരങ്ങള്‍ക്ക് എതിരാണെന്നും അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.
ഐപിഎല്‍ വാതുവെപ്പ് കേസില്‍
ജൂലൈ 25-ന് പാട്യാല ഹൗസ് കോടതി ശ്രീശാന്തിനെതിരെ ചുമത്തിയിരുന്ന കുറ്റപത്രം റദ്ദാക്കിയിരുന്നു. കോടതി വിധി പുറത്തുവന്നപ്പോഴും സമാനമായ നിലപാടാണ് ബിസിസിഐ എടുത്തിരുന്നത്. ഡല്‍ഹി പൊലീസിന്റെ എല്ലാ കണ്ടെത്തലുകളും തെറ്റാണെന്ന് വിധിച്ചുകൊണ്ടാണ് കേസില്‍ ശ്രീശാന്തുള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളേയും വെറുതേ വിട്ടത്. ഡല്‍ഹി ഡല്‍ഹി പട്യാല ഹൗസ് കോടതി മജിസ്ട്രേറ്റ് നീന ബസാല്‍ കൃഷണയാണ് വിധി പ്രഖ്യാപിച്ചത്. പലതവണ മാറ്റിവച്ചശേഷമാണ് ഐപിഎല്‍ ഒത്തുകളിക്കേസില്‍ കോടതി വിധി പറഞ്ഞത്.