അന്ന് അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ വിരമിക്കുമായിരുന്നു, മനസ് തുറന്ന് റോസ് ടെയ്‌ലർ

അഭിറാം മനോഹർ| Last Modified വ്യാഴം, 17 ജൂണ്‍ 2021 (17:36 IST)
2019ലെ ഏകദിന ലോകകപ്പ് ഫൈനലിൽ വിജയിക്കാനായിരുന്നുവെങ്കിൽ താൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുമായിരുന്നുവെന്ന് ന്യൂസിലന്‍ഡ് സീനിയര്‍ ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലര്‍. രണ്ട് വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ടില്‍ തന്നെ മറ്റൊരു ഐ.സി.സി ടൂര്‍ണമെന്റ് ഫൈനലിന് തയ്യാറെടുക്കവെയാണ് ടെയ്‌ലറുടെ തുറന്ന് പറച്ചിൽ.

ലോര്‍ഡ്‌സിലെ ലോക കപ്പ് ഫൈനലിലെ തോല്‍വി ഏറെ നിരാശ തരുന്നതായിരുന്നു. അന്ന് ഞങ്ങൾ വിജയിച്ചിരുന്നുവെങ്കിൽ ഞാൻ വിരമിക്കുമായിരുന്നു. എന്നാൽ ഞാന്‍ അത് ചെയ്യാത്തതില്‍ എനിക്ക് സന്തോഷമുണ്ട്. കാരണം ഇന്നും ഞാന്‍ ഇവിടെയുണ്ട്’ ടെയ്‌ലര്‍ പറഞ്ഞു.

ന്യൂസിലൻഡിനായി 442 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ കളിച്ച ടെയ്‌ലർ 18,000ത്തിന് മുകളിൽ റൺസ് ന്യൂസിലൻഡ് ജേഴ്‌സിയിൽ സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ ഏകദിന ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് റോസ് ടെയ്‌ലർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :