കൈവിരലിനേറ്റ പരുക്ക് തന്നെ ഒരു ബാറ്റ്‌സ്‌മാനാക്കി: രോഹിത് ശര്‍മ

രോഹിത് ശര്‍മ , ക്രിക്കറ്റ് , ക്രിക്കറ്റ് , ടീം ഇന്ത്യ ,റോജര്‍ ഫെഡറര്‍
മുംബൈ| jibin| Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (12:22 IST)
കഠിനമായ പരിശീലനത്തിലൂടെയാണ് താന്‍ ബാറ്റിംഗ് മികവ് രൂപപ്പെടുത്തിയതെന്ന് രോഹിത് ശര്‍മ. മാധ്യമങ്ങളും ക്രിക്കറ്റ് വിദഗ്ധരും പറയുന്നതു പോലെയൊരു മികച്ച താരമൊന്നുമല്ല താന്‍. ഒരു സ്വാഭാവിക ബാറ്റ്‌സ്‌‍‌മാനല്ല താനെന്നും രോഹിത് പറഞ്ഞു.

പതിനേഴാം വയസ് വരെ ഓഫ് സ്പിന്നറായിരുന്നു താന്‍, എന്നാല്‍ 2005ല്‍ കൈവിരലിന് പരുക്കേറ്റതോടെയാണ് ബാറ്റിംഗില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അതുവരെ ടീമിലെ ഏട്ടാംനമ്പര്‍ ബാറ്റ്‌സ്‍മാനായിരുന്നു. പിന്നീട് മികച്ച പരിശീലനത്തിലൂടെ ബാറ്റിംഗ് പാഠവം കരസ്ഥമാക്കി. അതിനാല്‍ താന്‍ ഒരു സ്വാഭാവിക ബാറ്റ്‌സ്‌‍‌മാനല്ലെന്നും രോഹിത് പറഞ്ഞു.

അലസമായി വിക്കറ്റ് നഷ്‌ടപ്പെടുത്തുന്ന താരമാണ് താനെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ പറയാറുണ്ട്. എന്നാല്‍ അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ തെറ്റാണ്. അലസമായി വിക്കറ്റ് നഷ്‍ടപ്പെടുത്താറില്ല. ബാറ്റ്‌സ്‍മാനെന്ന നിലയില്‍ കൂടുതല്‍ സ്ഥിരതപുലര്‍ത്തണമെന്ന് മറ്റാരെക്കാളും നന്നായി എനിക്കറിയാമെന്നും രോഹിത് പറഞ്ഞു. ക്രിക്കറ്റിനപ്പുറത്ത് റോജര്‍ ഫെഡററും ലിയണല്‍ മെസിയുമാണ് തന്റെ പ്രിയപ്പെട്ട കായികതാരങ്ങളെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :