ഒരു സൂപ്പർ ടീമിനെ തയ്യാറാക്കി മോർഗൻ പടിയിറങ്ങി, രോഹിത് ഇംഗ്ലണ്ട് മുൻ നായകനെ കണ്ടുപഠിക്കണമെന്ന് വിമർശനം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 14 നവം‌ബര്‍ 2022 (15:54 IST)
ടി20 ലോകകപ്പിൽ ജോസ് ബട്ട്‌ലറിൻ്റെ നേതൃത്വത്തിലാണ് കിരീടവിജയം നേടിയതെങ്കിലും ഇംഗ്ലണ്ടിൻ്റെ ലോകകപ്പ് വിജയത്തിൻ്റെ ക്രെഡിറ്റ് മുൻ നായകൻ ഓയിൻ മോർഗാനുകൂടി അവകാശപ്പെട്ടതാണ്. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇംഗ്ലണ്ട് ചുരുങ്ങിയ കാലം കൊണ്ട് കൈവരിച്ച നേട്ടങ്ങൾക്ക് പിന്നിലെ ബുദ്ധികേന്ദ്രം മുൻ നായകൻ ഓയ്ൻ മോർഗൻ്റേതായിരുന്നു. മോർഗാൻ്റെ കീഴിൽ അണിനിരന്നതാരങ്ങളെ ഉപയോഗിക്കുക മാത്രമെ ബട്ട്‌ലർക്ക് ഇത്തവണ ചെയ്യാനുണ്ടായിരുന്നത്.

കരിയറിൽ മോശം പ്രകടനം തുടരുമ്പോഴും നായകനെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന മോർഗൻ്റെ ടി20യിൽ നിന്നുള്ള വിരമിക്കുന്ന തീരുമാനം ഞെട്ടിക്കുന്നതായിരുന്നു. ഇതോടെയാണ് ജോസ് ബട്ട്‌ലർക്ക് ഇംഗ്ലണ്ട് നായകസ്ഥാനം ലഭ്യമായത്. മോശം ഫോമിനെ തുടർന്ന് ടി20 ക്രിക്കറ്റിൽ നിന്നും വിരമിച്ചതോടെ മറ്റൊരു താരത്തെ ഉൾപ്പെടുത്താൻ ഇംഗ്ലണ്ട് ടീമിനായി. മോർഗൻ്റെ കീഴിൽ ഉണ്ടായിരുന്ന താരങ്ങൾ തന്നെയായിരുന്നു ബട്ട്‌ലർക്ക് കീഴിലും ലോകകപ്പിൽ അണിനിരന്നത്.

തുടക്കത്തിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ പിടിച്ചുനിൽക്കുക അവസാനം ആഞ്ഞടിക്കുക എന്ന സമീപനത്തിൽ കൃത്യമായ മാറ്റം വരുത്തി എന്നതാണ് ഇംഗ്ലണ്ട് ക്രിക്കറ്റിന് മോർഗൻ നൽകിയ സംഭാവന. തല്ലാൻ പറഞ്ഞാൽ കൊന്നിട്ട് വരുന്ന ഒരു സംഘത്തെ മോർഗൻ കെട്ടിപ്പടുത്തപ്പോൾ ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ 2 ലോക കിരീടങ്ങളാണ് 3 വർഷത്തിനുള്ളിൽ ഇംഗ്ലണ്ട് സെൽഫിൽ എത്തിചേർന്നത്.

ഇന്ത്യൻ ക്രിക്കറ്റും ഈ ഒരു സമീപനരീതിയിലേക്ക് മാറുമെന്ന് ഇന്ത്യൻ നായകൻ പ്രഖ്യാപിച്ചിരുന്നെങ്കിലും പഴയ സമീപനം തന്നെയാണ് ഇന്ത്യൻ ഓപ്പണർമാർ ടൂർണമെൻ്റിൽ പിന്തുടർന്നത്. ബാറ്റർ എന്ന നിലയിൽ കാര്യമായ സംഭാവന ചെയ്യാൻ സാധിക്കാത്ത സ്ഥിതിയിൽ ഓയ്ൻ മോർഗനെ പോലെ ഒരു ഭാവി ടീമിനെ തയ്യാറാക്കി ടി20 ക്രിക്കറ്റിൽ നിന്നും രോഹിത് വിരമിക്കണമെന്നാണ് വിമർശകർ പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ...

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ
നായകന്‍ ഗാംഗുലി 130 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 117 റണ്‍സ് നേടി ഇന്ത്യയുടെ ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'
2000 ചാംപ്യന്‍സ് ട്രോഫിയിലും 2021 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലുമാണ് ന്യൂസിലന്‍ഡ് ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍
43-ാം ഓവറിലെ നാലാം പന്തിലാണ് കോലിയുടെ പുറത്താകല്‍

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; ...

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 58 ഇന്നിങ്‌സുകളില്‍ നിന്നാണ് 23 തവണ ഫിഫ്റ്റി പ്ലസ് വ്യക്തിഗത ...

Champions League 25: ഇന്ന് മാഡ്രിഡ് കത്തും, ചാമ്പ്യൻസ് ...

Champions League 25: ഇന്ന് മാഡ്രിഡ് കത്തും, ചാമ്പ്യൻസ് ലീഗിൽ റയലിന് എതിരാളിയായി അത്ലറ്റിക്കോ
മറ്റൊരു മത്സരത്തില്‍ ആഴ്‌സണല്‍ തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ പിഎസ്വി ഐന്തോവനെ നേരിടും. ...

മുംബൈ ഇന്ത്യന്‍സ് ബുമ്രയില്ലാതെ കളിക്കണം; ആര്‍സിബിക്കും ...

മുംബൈ ഇന്ത്യന്‍സ് ബുമ്രയില്ലാതെ കളിക്കണം; ആര്‍സിബിക്കും എട്ടിന്റെ പണി !
ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡിന്റെ അസാന്നിധ്യമാകും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ...

Champions League 25: ഷൂട്ടൗട്ടിൽ ലിവർപൂളിനെ മുക്കി പിഎസ്ജി, ...

Champions League 25: ഷൂട്ടൗട്ടിൽ ലിവർപൂളിനെ മുക്കി പിഎസ്ജി, ബെൻഫിക്കയെ തോൽപ്പിച്ച് ബാഴ്സിലോണ ക്വാർട്ടറിൽ
ക്വാര്‍ട്ടറില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടോ ലിലയോ ആയിരിക്കും ബാഴ്‌സലോണയുടെ എതിരാളികള്‍.

ഐസിസി എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡായി മാറി, നോബോളും ...

ഐസിസി എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡായി മാറി, നോബോളും വൈഡും വേണ്ടെന്ന് ഇന്ത്യ പറഞ്ഞാൽ ഐസിസി അതിനും വഴങ്ങും: വിമർശനവുമായി വെസ്റ്റിൻഡീസ് ഇതിഹാസം
മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെ പറ്റി ...

Gautam Gambhir: ടെസ്റ്റിലെ ചീത്തപ്പേര് മാറ്റണം, ...

Gautam Gambhir:  ടെസ്റ്റിലെ ചീത്തപ്പേര് മാറ്റണം, ശാസ്ത്രിയും ദ്രാവിഡും പോലും ചെയ്യാത്ത കാര്യവുമായി ഗംഭീർ
വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഗംഭീര പ്രകടനങ്ങളാണ് നടത്തുന്നതെങ്കിലും ടെസ്റ്റില്‍ ...