എന്തുപറ്റി ഹിറ്റ്മാന്, നെറ്റ്‌സില്‍ ദേവ്ദത്തിന്റെ പന്തുകള്‍ക്ക് മുന്നില്‍ പോലും മറുപടിയില്ല, വൈറലായി വീഡിയോ

Rohit Sharma
Rohit Sharma
അഭിറാം മനോഹർ| Last Updated: ചൊവ്വ, 24 ഡിസം‌ബര്‍ 2024 (15:19 IST)
ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായുള്ള നെറ്റ്‌സ് പ്രാക്റ്റീസില്‍ ബുദ്ധിമുട്ടി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ടീമിലെ ബാറ്ററും പാര്‍ട്ടൈം സ്പിന്നറുമായ ദേവ്ദത്ത് പടിക്കലിനെ നേരിടാന്‍ പോലും രോഹിത് പാടുപ്പെടുന്നതാണ് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ കാണാനുള്ളത്.


ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്ന രോഹിത് ശര്‍മയ്ക്ക് കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ ആകാശ് ദീപിന്റ് പന്ത് കാല്‍മുട്ടില്‍ ഇടിച്ച് പരിക്കേറ്റിരുന്നു. എന്നാല്‍ ഈ പരിക്ക് ഗുരുതരമല്ലെന്ന് ബിസിസിഐ വ്യക്തമാക്കി. 26നാണ് ഇന്ത്യയും ഓസീസും തമ്മിലുള്ള ബോക്‌സിംഗ് ഡേ ടെസ്റ്റിന് തുടക്കമാവുന്നത്. പരമ്പര 1-1ന് സമനിലയിലായതോടെ ഇനിയുള്ള 2 മത്സരങ്ങളും ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ യോഗ്യത നേടാന്‍ ഇനിയുള്ള 2 ടെസ്റ്റുകളും ഇന്ത്യയ്ക്ക് വിജയിക്കേണ്ടതായുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :