'ഞങ്ങള്‍ക്ക് ഒരു നിരാശയുമില്ല'; കോലിക്ക് കട്ട സപ്പോര്‍ട്ടുമായി രോഹിത് ശര്‍മ

രേണുക വേണു| Last Modified ശനി, 12 ഫെബ്രുവരി 2022 (10:48 IST)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ നിറംമങ്ങിയ വിരാട് കോലിക്ക് പൂര്‍ണ പിന്തുണയുമായി നായകന്‍ രോഹിത് ശര്‍മ. കോലിയുടെ ഫോമില്‍ ടീം മാനേജ്‌മെന്റിന് യാതൊരു ആകുലതയുമില്ലെന്ന് രോഹിത് ശര്‍മ പറഞ്ഞു.

' കോലിക്ക് ആത്മവിശ്വാസം ഞങ്ങള്‍ കൊടുക്കണോ? നിങ്ങള്‍ എന്തൊരു മണ്ടത്തരമാണ് പറയുന്നത്. അദ്ദേഹം ദക്ഷിണാഫ്രിക്കയില്‍ നന്നായി കളിച്ചില്ലേ? മൂന്ന് കളികളില്‍ രണ്ടിലും അര്‍ധ സെഞ്ചുറി നേടി. സെഞ്ചുറി നേടാത്തത് വളരെ വ്യത്യസ്തമായൊരു കാര്യമാണ്. ഞാന്‍ തെറ്റായി ഒന്നും കാണുന്നില്ല. ഒരു തരത്തിലും ടീം മാനേജ്‌മെന്റ് കോലിയെ കുറിച്ച് നിരാശപ്പെടുന്നില്ല,' രോഹിത് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :