രേണുക വേണു|
Last Modified ബുധന്‍, 15 നവംബര്‍ 2023 (15:35 IST)
ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ നാല് സിക്‌സുകള്‍ നേടിയതോടെ താരത്തിന്റെ ലോകകപ്പ് സിക്‌സുകളുടെ എണ്ണം 51 ആയി. ആദ്യമായാണ് ഒരു താരം ഏകദിന ലോകകപ്പില്‍ 50 സിക്‌സുകള്‍ എന്ന നേട്ടം സ്വന്തമാക്കുന്നത്.
വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍താരം ക്രിസ് ഗെയ്‌ലിന്റെ റെക്കോര്‍ഡാണ് രോഹിത് മറികടന്നത്. 49 സിക്‌സുകളാണ് ഗെയ്ല്‍ ഏകദിന ലോകകപ്പില്‍ അടിച്ചുകൂട്ടിയത്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ എന്ന നേട്ടവും രോഹിത് തന്റെ പേരിലാക്കി. ഈ ലോകകപ്പില്‍ 28 സിക്‌സുകളാണ് രോഹിത് ഇതുവരെ നേടിയത്. 2015 ലോകകപ്പില്‍ 26 സിക്‌സുകള്‍ നേടിയ ക്രിസ് ഗെയ്ല്‍ ആണ് രണ്ടാം സ്ഥാനത്ത്.