അഭിറാം മനോഹർ|
Last Modified ബുധന്‍, 25 ജനുവരി 2023 (17:17 IST)
ക്രിക്കറ്റ് മൈതാനത്തെ ഏറ്റവും മികച്ച ബൗളർമാരിലോ ബാറ്റർമാരിലോ എന്തിന് ഓൾ റൗണ്ടർമാരിലോ ഇടം പിടിക്കുന്ന താരമല്ല ഇന്ത്യയുടെ ശാർദ്ദൂൽ ഠാക്കൂർ. എങ്കിലും മത്സരം കൈവിട്ടു എന്ന് ടീമും ആരാധകരും ഉറപ്പിച്ച ഇടത്ത് നിന്നും ബോളുകൊണ്ടും ബാറ്റ് കൊണ്ടും അത്ഭുതങ്ങൾ കാണിക്കാൻ ശാർദ്ദൂലിനായിട്ടുണ്ട്. ഇത്തരം പ്രകടനങ്ങൾ കൊണ്ട് ആരാധകർക്കിടയിൽ ലോർഡ് ശാർദൂൽ എന്ന വിളിപ്പേരും താരം സ്വന്തമാക്കി.
ഇന്നലെ ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ബാറ്റ് കൊണ്ടും ബോളുകൊണ്ടും നിർണായക പ്രകടനം നടത്തി ഇന്ത്യയെ വിജയത്തിലെത്തിച്ചിരിക്കുകയാണ് ശാർദ്ദൂൽ. ഇന്ത്യ ഉയർത്തിയ 387 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് ഒരു ഘട്ടത്തിൽ 25 ഓവറിൽ 183 ന് 3 എന്ന നിലയിൽ നിന്ന ന്യൂസിലൻഡിൻ്റെ നാലാം വിക്കറ്റ് പിഴുതുകൊണ്ട് ബ്രേക്ക് ത്രൂ നൽകിയ ശാർദ്ദൂൽ മത്സരത്തിൽ 6 ഓവറിൽ 45 റൺസ് വിട്ട് കൊടുത്ത് 3 വിക്കറ്റുകൾ സ്വന്തമാക്കി.
ഇന്ത്യ ബാറ്റ് ചെയ്യവ ഇന്ത്യ 313 റൺസിന് 6 വിക്കറ്റ് എന്ന നിലയിൽ ഇറങ്ങിയ ശാർദ്ദൂൽ 17 പന്തിൽ 25 റൺസുമായി റൺസ് ഉയർത്തുന്നതിലും നിർണായകമായി. ഇതോടെ മത്സരത്തിലെ താരമായി മാറിയ ശാർദ്ദൂലിനെ പ്രശംസിച്ച് ഇന്ത്യൻ നായകൻ
രോഹിത് ശർമ തന്നെ രംഗത്തെത്തി. കഴിഞ്ഞ കുറച്ച് നാളുകളായി അവൻ ഇത് ചെയ്യുന്നു. സ്ക്വാഡിൽ അവനെ മജീഷ്യൻ എന്നാണ് വിളിക്കുന്നത്. അവൻ വരുന്നു. ടീമിന് ആവശ്യമായത് ചെയ്യുന്നു. രോഹിത് പറഞ്ഞു.