രോഹിത് സ്വാർഥൻ, സ്വന്തം കാര്യം മാത്രം നോക്കി ടീമിനെ അപകടത്തിലാക്കി: വിമർശനവുമായി മുൻ ഇന്ത്യൻ താരം

Rohit Sharma
Rohit Sharma
അഭിറാം മനോഹർ| Last Modified വ്യാഴം, 2 ജനുവരി 2025 (14:05 IST)
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം മത്സരത്തില്‍ ഓസ്‌ട്രേലിയയോട് അടിയറവ് പറഞ്ഞതോടെ പരമ്പരയില്‍ പിന്നിലായിരിക്കുകയാണ് ടീം ഇന്ത്യ. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ വിജയിച്ച ഇന്ത്യയ്ക്ക് പിന്നീട് പരമ്പരയില്‍ ഓസ്‌ട്രേലിയയ്ക്ക് മുകളില്‍ ആധിപത്യം പുലര്‍ത്താനായിട്ടില്ല.ബൗളിംഗില്‍ ബുമ്രയൊഴികെ ആരും തന്നെ അവസരത്തിനൊത്തുയരാത്തതും ബാറ്റിംഗില്‍ സീനിയര്‍ താരങ്ങളുടെ പരാജയവുമാണ് ഇന്ത്യയെ ബാധിച്ചത്.


ഇപ്പോഴിതാ മെല്‍ബണ്‍ ടെസ്റ്റ് തോല്‍വിയില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ രോഹിത് ശര്‍മ. കെ എല്‍ രാഹുല്‍- യശ്വസി ജയ്‌സ്വാള്‍ കൂട്ടുക്കെട്ടിനായി മധ്യനിരയിലേക്ക് രോഹിത് മാറിയെങ്കിലും അഡലെയ്ഡിലും ബ്രിസ്‌ബെയ്‌നിലുമെല്ലാം ഈ നീക്കം പരാജയപ്പെട്ടിരുന്നു. മെല്‍ബണ്‍ ടെസ്റ്റില്‍ മൂന്നാമനായിരുന്ന ശുഭ്മാന്‍ ഗില്ലിന് പകരമായി ആ സ്ഥാനത്തേക്ക് എത്തിയത് രോഹിത്തായിരുന്നു. എന്നാല്‍ രണ്ട് ഇന്നിങ്ങ്‌സിലും തിളങ്ങാന്‍ താരത്തിനായില്ല. ടീമിനേക്കാളും സ്വന്തം കാര്യത്തിന് രോഹിത് മുന്‍ഗണന നല്‍കിയെന്നുമാണ് ആകാശ് ചോപ്രയുടെ വിമര്‍ശനം.


എം എസ് ധോനി, വിരാട് കോലി എന്നിവര്‍ രോഹിത്തിനെ ഓപ്പണിംഗ് സ്ഥാനത്തേക്ക് പ്രമോട്ട് ചെയ്യാനായി തങ്ങളുടെ സ്ഥാനത്തിന് മാറ്റം വരുത്തിയവരാണ്. ധോനി ഏകദിനത്തിലും വിരാട് കോലിയും രോഹിത്തിനായി പലതും ചെയ്തു. അതെല്ലാം ടീമിന്റെ താത്പര്യത്തെ മാനിച്ചായിരുന്നു.എന്നാല്‍ രോഹിത് നായകനായപ്പോള്‍ ചെയ്തതെന്താണ്. തന്റെ കാര്യത്തിന് വേണ്ടി ടീമിന്റെ താത്പര്യങ്ങളെ ബലി കഴിച്ചു. രാഹുലും ശുഭ്മാനും മികച്ച രീതിയില്‍ കളിക്കുമ്പോള്‍ രോഹിത് സ്വയം പ്രമോട്ട് ചെയ്തത് ടീമിന്റെ താത്പര്യത്തിന് വേണ്ടിയല്ല.


ടീമിന് വേണ്ടി സിഡ്‌നി ടെസ്റ്റില്‍ നിന്നും മാറിനില്‍ക്കാന്‍ രോഹിത്തിനാകുമോ?, ഒരിക്കലും വിരമിക്കലിലെ പറ്റിയല്ല പറയുന്നത്. എനിക്ക് ടീം ആഗ്രഹിച്ച റിസള്‍ട്ട്‌സ് നല്‍കാനാകുന്നില്ല. രാഹുലും ഗില്ലും കളിക്കട്ടെ എന്ന് രോഹിത്തിന് പറയാനാകുമോ. ഞാന്‍ പറയുന്നു ഒരു ക്രിക്കറ്ററും അങ്ങനെ ചെയ്യില്ല. എല്ലാവരും വിശ്വസിക്കുന്നത് അവര്‍ക്ക് തിരിച്ചുവരാനാകും എന്നാണ്. ഒരു പക്ഷേ രോഹിത്തും വിശ്വസിക്കുന്നത് അങ്ങനെയാകും. പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :