നല്ല രീതിയിൽ പോകുന്ന സൂര്യകുമാറിൻ്റെ കരിയർ രോഹിത്ത് ഇല്ലാതാക്കും: രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം

അഭിറാം മനോഹർ| Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2022 (13:00 IST)
പുതിയ നായകനായ രോഹിത് ശർമയുടെ നേതൃത്വത്തിന് കീഴെ തുടർച്ചയായ പരമ്പര വിജയങ്ങളാണ് ഇന്ത്യ ടി20 ക്രിക്കറ്റിൽ നേടുന്നത്. തുടർച്ചയായ പരമ്പര വിജയങ്ങൾക്ക് ശേഷം വിൻഡീസുമായുള്ള ടി20 പരമ്പരയിലാണ് നിലവിൽ ടീം ഇന്ത്യ. തുടരെ പരമ്പര വിജയങ്ങൾ ടീം നേടുന്നുവെങ്കിലും ഓപ്പണിങ്ങിലും മധ്യനിരയിലും ഇന്ത്യ നടത്തുന്ന പരീക്ഷണങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല.

കഴിഞ്ഞ സീരീസിൽ രോഹിത്തിനൊപ്പം റിഷഭ് പന്തായിരുന്നു ഓപ്പണിങ് ഇറങ്ങിയിരുന്നതെങ്കിൽ ഇത്തവണ അത് ടീമിൻ്റെ വിശ്വസ്തനായ സൂര്യകുമാറാണ്. എന്നാൽ വിൻഡീസിനെതിരെ രണ്ട് കളികളിലും ഓപ്പണർ എന്ന റോളിൽ തിളങ്ങാൻ സൂര്യയ്ക്കായില്ല. ഇതോടെ രോഹിത്തിൻ്റെ തീരുമാനത്തെ വിമർശിച്ച് രംഹത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ കൃഷ്ണമാചാരി ശ്രീകാന്ത്.

നാലാം നമ്പറിൽ കഴിവ് തെളിയിച്ചതാരമാണ് സൂര്യയെന്നും അവനെ ഓപ്പണറാക്കി ആത്മവിശ്വാസം തകർക്കുകയാണ് രോഹിത് ശർമ ചെയ്യുന്നതെന്നും ശ്രീകാന്ത് വിമർശിച്ചു. ശ്രേയസ് അയ്യരെ ഒഴിവാക്കി ഇഷാൻ കിഷാനെ ഉൾപ്പെടുത്തി ഓപ്പണറാക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത്. ഓപ്പണറാക്കി സൂര്യകുമാറിനെ നശിപ്പിക്കരുത്. ഒന്ന് രണ്ട് പരാജയങ്ങൾക്ക് ശേഷം അയാളുടെ ആത്മവിശ്വാസം ഇല്ലാതാവാനെ അത് ഉപകരിക്കു. ശ്രീകാന്ത് പറഞ്ഞു.

നേരത്ത് മുൻ ഇന്ത്യൻ താരമായ മുഹമ്മദ് കൈഫും സൂര്യകുമാറിനെ ഓപ്പണറാക്കിയതിനെതിരെ രംഗത്ത് വന്നിരുന്നു. അതിരൂക്ഷമായ വിമർശനമാണ് കൈഫ് നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :