ഇന്ത്യയുടെ സൂപ്പർ ഹീറോസ്, ഇവർ രണ്ട് പേരാണ്! - തിരഞ്ഞെടുത്ത് ഇതിഹാസ താരം

Last Modified ശനി, 20 ജൂലൈ 2019 (09:41 IST)
ലോകകപ്പ് നേടാനായില്ലെങ്കിലും ടൂർണമെന്റിൽ ഇന്ത്യ കാഴ്ച വെച്ചത് മികച്ച പ്രകടനം തന്നെയാണെന്ന് ഇന്ത്യൻ ഇതിഹാസ താരം പ്രശംസിച്ചിരുന്നു. രോഹിത് ശർമയും ജസ്പ്രീത് ബുംറയുമാണ് ഇന്ത്യയുടെ ഹീറോസ് എന്നാണ് സച്ചിന്റെ പക്ഷം.

സെമിയില്‍ നിരാശാജനകമായ തോല്‍വിയുമായാണ് ടീം ഇന്ത്യക്കു നാട്ടിലേക്കു മടങ്ങിയത്. തോൽ‌വിയിലും മികച്ച് നിൽക്കുന്നത് ബുമ്രയുടേയും ഹിറ്റ് മാന്റേയും പ്രകടനങ്ങളാണ്. ലോകകപ്പിലെ മികച്ച രണ്ട് താരങ്ങളെ തിരഞ്ഞെടുക്കുന്നതിനിടയിലാണ് രോഹിതിന്റേയും ബുമ്രയുടേയും പേരുകൾ അദ്ദേഹം പരാമർശിച്ചത്.

ടൂര്‍ണമെന്റില്‍ രോഹിത്തിന്റെ ബാറ്റിങ് അവിസ്മരണീയമായിരുന്നു. അഞ്ചു സെഞ്ച്വറികളും അദ്ദേഹം നേടി. 648 റണ്‍സാണ് ലോകകപ്പില്‍ രോഹിത് അടിച്ചെടുതത്തത്. പക്ഷെ സെമിയില്‍ അദ്ദേഹത്തിന് ഇതാവര്‍ത്തിക്കാനായില്ല. ബുംറ ഉജ്ജ്വലമായാണ് ലോകകപ്പില്‍ പന്തെറിഞ്ഞതെന്ന് സച്ചിന്‍ അഭിപ്രായപ്പെട്ടു. ഒരു ബാറ്റ്‌സ്മാന് പോലും ബുംറയ്ക്കു മേല്‍ ആധിപത്യം നേടാനായില്ലെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :