രേണുക വേണു|
Last Modified ബുധന്‍, 17 നവംബര്‍ 2021 (14:43 IST)
വിരാട് കോലി അടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ട്വന്റി 20 നായകന്‍ രോഹിത് ശര്‍മ. അമിതമായ ജോലി ഭാരം കാരണമാണ് മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചതെന്ന് രോഹിത് പറഞ്ഞു. കളിക്കാര്‍ യന്ത്രങ്ങളല്ലെന്നും ശരീരം കൂടി നോക്കേണ്ടതുണ്ടെന്നും രോഹിത് പറഞ്ഞു.
'ജോലിഭാരം നിയന്ത്രിക്കുക എന്നത് വളരെ പ്രധാനമാണ്. ഞങ്ങള്‍ കുറേയധികം മത്സരങ്ങള്‍ കളിച്ചു. ശാരീരിക ക്ഷമത കൃത്യമായി മുന്നോട്ടു കൊണ്ടുപോകേണ്ടത് അത്യാവശ്യമാണ്. ഞങ്ങളുടെ താരങ്ങള്‍ യന്ത്രങ്ങളല്ല. എല്ലാദിവസവും മൈതാനത്ത് വന്ന് കളിക്കാന്‍ അവര്‍ക്ക് സാധിക്കില്ല. അല്‍പ്പം സമയം വിശ്രമം അവര്‍ക്ക് ആവശ്യമാണ്. നിരവധി വെല്ലുവിളികള്‍ മുന്നിലുണ്ട്. അതിനെയെല്ലാം നേരിടാന്‍ സാധിക്കുന്ന വിധം ഞങ്ങളുടെ താരങ്ങള്‍ മാനസികമായി കൂടി ഉണര്‍വുള്ളവരായിരിക്കണം. അതുകൊണ്ടാണ് അവര്‍ക്ക് വിശ്രമം ആവശ്യമുള്ളത്,' രോഹിത് ശര്‍മ പറഞ്ഞു.