ഓടിവന്ന് കോലിയെ എടുത്തുയര്‍ത്തി രോഹിത് ശര്‍മ; ഇവര്‍ തമ്മില്‍ വഴക്കാണെന്ന് ആര് പറഞ്ഞെന്ന് സോഷ്യല്‍ മീഡിയ

ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ജയിച്ച ശേഷം കോലിയെ എടുത്ത് പൊക്കുകയാണ് രോഹിത് ചെയ്തത്

രേണുക വേണു| Last Updated: തിങ്കള്‍, 24 ഒക്‌ടോബര്‍ 2022 (11:55 IST)

ഒരുകാലത്ത് മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയായിരുന്നു വിരാട് കോലിയും രോഹിത് ശര്‍മയും തമ്മിലുള്ള അഭിപ്രായ ഭിന്നത. ഇരുവരും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസത്തിലാണെന്ന് ദേശീയ മാധ്യമങ്ങള്‍ അടക്കം അക്കാലത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് കോലിയും രോഹിത്തും തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഇതാ ഇരുവരും തമ്മിലുള്ള ഊഷ്മളമായ ബന്ധം എത്രത്തോളം തീവ്രമെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.


ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ജയിച്ച ശേഷം കോലിയെ എടുത്ത് പൊക്കുകയാണ് രോഹിത് ചെയ്തത്. 53 പന്തില്‍ 82 റണ്‍സ് നേടി ഇന്ത്യയെ വിജയത്തിലെത്തിച്ചത് കോലിയുടെ ബാറ്റിങ് കരുത്താണ്. ഇന്ത്യ വിജയറണ്‍ കുറിച്ചപ്പോള്‍ ഡഗ്ഔട്ടില്‍ നിന്ന് ഓടിവരുകയാണ് രോഹിത് ശര്‍മ ചെയ്തത്. അതിനുശേഷം വിരാട് കോലിയെ പൊക്കിയെടുത്തു. ക്രിക്കറ്റ് പ്രേമികളെ ഏറെ ആനന്ദിപ്പിച്ച നിമിഷങ്ങളായിരുന്നു അത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :