പരസ്യമായി അപമാനിക്കരുത്. പേഴ്സണലായി ഉപദേശിച്ചോളു: വിമർശകരോട് റിയാൻ പരാഗ്

അഭിറാം മനോഹർ| Last Modified വ്യാഴം, 6 ജൂലൈ 2023 (20:24 IST)
തുടര്‍ച്ചയായുള്ള മോശം പ്രകടനം മൂലം ഐപിഎല്ലില്‍ ആരാധകരുടെ സ്ഥിരം വിമര്‍ശനത്തിന് വിധേയമാകുന്ന താരമാണ് രാജസ്ഥാന്‍ റോയല്‍സ് താരമായ റിയാന്‍ പരാഗ്. ഐപിഎല്ലില്‍ തുടര്‍ച്ചയായി മോശം പ്രകടനങ്ങള്‍ ആവര്‍ത്തിച്ചിട്ടും താരത്തിന് സ്ഥിരമായി രാജസ്ഥാന്‍ അവസരം നല്‍കിയിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നത്. പലരും രൂക്ഷമായാണ് താരത്തെ വിമര്‍ശിച്ചിരുന്നത്.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 78 റണ്‍സ് മാത്രമാണ് റിയാന്‍ പരാഗ് നേടിയത്. എന്നിട്ടും പരാഗിനെ ടീം നിലനിര്‍ത്തിയതൊടെ അഞ്ച് ബാറ്റര്‍മാരും അഞ്ച് ബൗളര്‍മാരും പിന്നെ റിയാന്‍ പരാഗും അടങ്ങിയ ടീമിനെയാണ് രാജസ്ഥാന്‍ കളിപ്പിക്കുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോളിതാ ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ പരസ്യമായി ഉയര്‍ത്തരുതെന്നും വ്യക്തിപരമായി തന്നോട് പറഞ്ഞാല്‍ തിരുത്താന്‍ ശ്രമിക്കാമെന്നും പറഞ്ഞിരിക്കുകയാണ് റിയാന്‍ പരാഗ്.

ആരാധകര്‍ക്ക് വിമര്‍ശിക്കാന്‍ കാരണങ്ങളുണ്ട്. അവര്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കാശുകൊണ്ടാണ് കളി കാണാനെത്തുന്നത്. മികച്ച പ്രകടനങ്ങള്‍ കാണാനാണ് അവര്‍ എത്തുന്നത്. അതുപോലെയല്ല ക്രിക്കറ്റ് വിദഗ്ധരും മുന്‍ ക്രിക്കറ്റ് താരങ്ങളും ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍. അത് പരസ്യമായി പറയാതെ എന്നോട് വ്യക്തിപരമായി മെസേജ് ചെയ്യാം. അങ്ങനെ ചെയ്യുകയാണെങ്കില്‍ എനിക്ക് കൂടുതല്‍ മെച്ചപ്പെടാനാകും. റിയാന്‍ പരാഗ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :