രേണുക വേണു|
Last Modified ചൊവ്വ, 12 ഡിസംബര്‍ 2023 (10:58 IST)
വാഹനാപകടത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി ക്രിക്കറ്റില്‍ നിന്നു വിട്ടുനില്‍ക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് മടങ്ങിയെത്തുന്നു. 2024 ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ റിഷഭ് പന്ത് നയിക്കും. ഡല്‍ഹി ഫ്രാഞ്ചൈസി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് പന്ത് ഇപ്പോള്‍ ഉള്ളത്. ഫെബ്രുവരിയോടെ ഫിറ്റ്‌നെസ് പൂര്‍ണമായി വീണ്ടെടുത്ത് പന്ത് ക്രിക്കറ്റ് പരിശീലനം ആരംഭിക്കും.
വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പന്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. വലത് കാല്‍മുട്ടിനായിരുന്നു ശസ്ത്രക്രിയ വേണ്ടിയിരുന്നത്. അതേസമയം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയാലും ഇനി വിക്കറ്റ് കീപ്പര്‍ ജോലി ചെയ്യാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.