Rishabh Pant: ഒന്നാം ഇന്നിങ്‌സില്‍ പന്ത് കളിക്കുന്ന കാര്യം സംശയത്തില്‍; പരുക്ക് ഗുരുതരമോ?

സ്‌കാനിങ് റിപ്പോര്‍ട്ട് വന്ന ശേഷമായിരിക്കും പന്തിനു ഇനി കളിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ മെഡിക്കല്‍ സംഘം തീരുമാനമെടുക്കുക

Pant Injury, Rishabh Pant Injury on Leg, Rishabh Pant Injury, Rishabh Pant Manchester Test, റിഷഭ് പന്ത്, റിഷഭ് പന്ത് പരുക്ക്, പന്തിന്റെ പരുക്ക്, മാഞ്ചസ്റ്റര്‍ ടെസ്റ്റ്‌
Manchester| രേണുക വേണു| Last Modified വ്യാഴം, 24 ജൂലൈ 2025 (09:47 IST)
Rishabh Pant

Rishabh Pant: മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ പരുക്കേറ്റ ഇന്ത്യന്‍ താരം റിഷഭ് പന്തിനെ സ്‌കാനിങ്ങിനു വിധേയനാക്കി. ബിസിസഐ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് താരം ഇപ്പോള്‍.

സ്‌കാനിങ് റിപ്പോര്‍ട്ട് വന്ന ശേഷമായിരിക്കും പന്തിനു ഇനി കളിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ മെഡിക്കല്‍ സംഘം തീരുമാനമെടുക്കുക. നിലവിലെ സാഹചര്യത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാനോ ഇംഗ്ലണ്ട് ഇന്നിങ്‌സില്‍ കീപ്പ് ചെയ്യാനോ പന്തിനു കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇംഗ്ലണ്ട് പേസര്‍ ക്രിസ് വോക്‌സിന്റെ പന്തിലാണ് ഇന്ത്യന്‍ താരത്തിനു പരുക്കേറ്റത്. വോക്‌സ് എറിഞ്ഞ പന്ത് താരത്തിന്റെ വലതുകാലില്‍ തട്ടുകയായിരുന്നു. റിവേഴ്‌സ് സ്വീപ്പ് ഷോട്ട കളിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. 48 പന്തില്‍ 37 റണ്‍സുമായി പന്ത് റിട്ടയേര്‍ഡ് ഹര്‍ട്ടായി. വേദന സഹിക്കാന്‍ കഴിയാതെ പന്ത് കളംവിടുന്ന കാഴ്ച ആരാധകരെയും വേദനിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :