ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഋഷഭ് പന്ത്

ഇതുവരെ ധോണിയുടെ 56 റണ്‍സ് ആയിരുന്നു ഉയര്‍ന്ന സ്‌കോർ‍.

Last Modified ബുധന്‍, 7 ഓഗസ്റ്റ് 2019 (11:03 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20 മത്സരത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് പുതിയ നേട്ടം കൈവരിച്ചിരിക്കുകയാണ്. ഇന്നലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ റെക്കോഡാണ് പന്ത് പഴങ്കഥയാക്കിയത്.മത്സരത്തില്‍ പുറത്താകെ പന്ത് 65 റണ്‍സ് എടുത്തു. ഇത് ഒരു അന്താരാഷ്ട്ര ട്വി20 മത്സരത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്‌കോറാണ്.ട്വി20യിലെ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും വലിയ സ്‌കോര്‍ എന്ന റെക്കോര്‍ഡ് റിഷഭ് പന്തിന് സ്വന്തമായി. ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഇന്നിങ്‌സ് ആയിരുന്നു പന്തിന്റേത്.

ഇതുവരെ ധോണിയുടെ 56 റണ്‍സ് ആയിരുന്നു ഉയര്‍ന്ന സ്‌കോർ‍. ധോണി ആകെ രണ്ട് ട്വി20 50കള്‍ മാത്രമേ ഇന്ത്യക്ക് വേണ്ടി നേടിയിട്ടുള്ളൂ. പന്തിന് ഇതിനകം തന്നെ രണ്ട് ട്വി20 അര്‍ധ സെഞ്ച്വറികള്‍ ആയിക്കഴിഞ്ഞു. ഏകദിനത്തിലും ടെസ്റ്റിലും ഇപ്പോഴും ധോണി തന്നെയാണ് ഏറ്റവും വലിയ ഇന്നിങ്‌സ് കളിച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍. ഈ പരമ്പരയിലെ മറ്റ് മത്സരങ്ങളില്‍ നിറം മങ്ങിയ റിഷഭ് പന്ത് വമ്പന്‍ തിരിച്ച് വരവാണ് ഇന്ന് നടത്തിയത്. 42 പന്തുകള്‍ നേരിട്ട റീഷഭ് പന്ത് 4 ബൗണ്ടറികളും 4 സിക്‌സുമടിച്ച് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :