പന്തിനെ രക്ഷിച്ചു, ധോണിയും ധവാനും ഔട്ട്! - ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് സൂപ്പർതാരം !

ചിപ്പി പീലിപ്പോസ്| Last Modified ബുധന്‍, 8 ജനുവരി 2020 (14:12 IST)
ഈ വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പ് നടത്തുകയാണ് ടീം ഇന്ത്യ. ഇനിയുള്ള ഓരോ മത്സരങ്ങളും അതിന്റെ ഭാഗമായിരിക്കും. പ്രഥമ ടി20 ലോകകപ്പിലെ ജേതാക്കളായ ഇത്തവണ കിരീടം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുക.

തിരശീലയ്ക്ക് പിന്നിൽ പടയൊരുക്കം തുടങ്ങി കഴിഞ്ഞു. ടി20 ലോകകപ്പില്‍ കളിക്കാന്‍ സാധ്യതയുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ടെസ്റ്റ് ഇതിഹാസം വിവിഎസ് ലക്ഷ്മണ്‍. ലക്ഷ്മൺ ടീം പ്രഖ്യാപിച്ചപ്പോൾ അതിൽ അപ്രത്യക്ഷ്യമായ രണ്ട് വമ്പൻ കളിക്കാരുണ്ട്.

പ്രഥമ ടി20 ലോകകപ്പ് ഇന്ത്യക്കു നേടിത്തന്ന ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയും സ്റ്റാര്‍ ഓപ്പണര്‍ ശിഖര്‍ ധവാനുമാണ് ആ രണ്ട് പേർ. ഇവർ രണ്ടു പേരുമില്ലാത്ത ടീമിനെയാണ് ലക്ഷ്മൺ പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനു ശേഷം ടീമില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ധോണി. ഇനി അദ്ദേഹം ദേശീയ ടീമില്‍ തിരിച്ചെത്തുമോയെന്ന കാര്യത്തിലും അവ്യക്ത തുടരുകയാണ്. എന്നിരുന്നാലും ടി20 ലോകകപ്പിൽ ധോണി മത്സരിക്കുമെന്ന് ആരാധകർ കരുതിയപ്പോഴാണ് ലക്ഷമണിന്റെ പുതിയ നീക്കം. ധവാനാവട്ടെ ഇപ്പോള്‍ പഴയ ബാറ്റിങ് മികവ് പുറത്തെടുക്കാന്‍ കഴിയാതെ നിരാശപ്പെടുത്തുകയാണ്.


പരിക്കു കാരണം ധവാന്‍ ടീമിനു പുറത്തിരുന്നപ്പോള്‍ പകരക്കാരനായി ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ച ലോകേഷ് രാഹുല്‍ മിന്നുന്ന പ്രകടനമാണ് നടത്തുന്നത്. ഓപ്പണിംഗ് സ്ഥാനത്തേക്ക് മറ്റൊരാളെ നോക്കണ്ട എന്ന താക്കീത് നൽകുന്നതായിരുന്നു രാഹുലിന്റെ ഓരോ പ്രകടനവും.


രോഹിത് ശർമയും വിരാട് കോഹ്ലിയും ജസ്പ്രിത് ബും‌മ്രയും അരങ്ങ് വാഴുന്ന ടീമിൽ റിഷഭ് പന്തിനെ ഉൾപ്പെടുത്തിയതും ധോണിയെ ഒഴിവാക്കിയതും ആരാധകർക്ക് അതിശയമായി. ലക്ഷ്മണിന്റെ ഈ തിരഞ്ഞെടുപ്പ് വിശ്വസിക്കാനാകാത്തവരും ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ജോസ് ബട്‌ലര്‍ ഇംഗ്ലണ്ട് നായകസ്ഥാനം ഒഴിഞ്ഞു

ജോസ് ബട്‌ലര്‍ ഇംഗ്ലണ്ട് നായകസ്ഥാനം ഒഴിഞ്ഞു
2023 ഏകദിന ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇംഗ്ലണ്ട് പുറത്തായിരുന്നു

അഫ്ഗാനിസ്ഥാനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചു; ഓസ്‌ട്രേലിയ ...

അഫ്ഗാനിസ്ഥാനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചു; ഓസ്‌ട്രേലിയ സെമിയില്‍
ഗ്രൂപ്പ് 'ബി'യില്‍ നിന്ന് ഓസ്‌ട്രേലിയയ്‌ക്കൊപ്പം ദക്ഷിണാഫ്രിക്കയും ഏറെക്കുറെ സെമി ...

Kerala vs Vidarbha ranji trophy final: സച്ചിന്റെ പോരാട്ടം ...

Kerala vs Vidarbha ranji trophy final: സച്ചിന്റെ പോരാട്ടം പാഴായി?, വിദര്‍ഭക്കെതിരെ നിര്‍ണായകമായ ലീഡെടുക്കാനാകാതെ കേരളം
79 റണ്‍സുമായി ആദിത്യ സര്‍വതെ, 37 റണ്‍സുമായി അഹമ്മദ് ഇമ്രാന്‍ എന്നിവര്‍ മികച്ച പിന്തുണയാണ് ...

ഇതറിയാന്‍ റോക്കറ്റ് സയന്‍സ് പഠിക്കേണ്ടല്ലോ, ഇന്ത്യ ...

ഇതറിയാന്‍ റോക്കറ്റ് സയന്‍സ് പഠിക്കേണ്ടല്ലോ, ഇന്ത്യ കളിക്കുന്നത് ഒരേ വേദിയില്‍ മാത്രം അതിന്റെ ആനുകൂല്യം തീര്‍ച്ചയായും ഉണ്ട്: ദക്ഷിണാഫ്രിക്കന്‍ താരം
ഒരേ ഹോട്ടലില്‍ താമസിച്ച് ഒരേ വേദിയില്‍ മാത്രം കളിക്കാമെന്നത് തീര്‍ച്ചയായും നേട്ടമാണ്. അത് ...

Sachin Baby: അര്‍ഹതപ്പെട്ട സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ ...

Sachin Baby: അര്‍ഹതപ്പെട്ട സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ സച്ചിന്‍ വീണു !
235 പന്തില്‍ പത്ത് ഫോറുകളുടെ അകമ്പടിയോടെയാണ് സച്ചിന്‍ ബേബി 98 റണ്‍സെടുത്തത്