കളഞ്ഞത് മൂന്ന് ക്യാച്ചുകൾ; വീണ്ടും ദുരന്തമായി റിഷഭ് പന്ത്

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 23 ഡിസം‌ബര്‍ 2019 (14:50 IST)
കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇന്ത്യൻ ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇന്ത്യൻ വിക്കറ്റ് ബാറ്റ്സ്മാനായ റിഷഭ് പന്ത് കാഴ്ച്ച വെച്ചിരുന്നെങ്കിലും കഴിഞ്ഞ മത്സരത്തിലെ ബാറ്റിങ് പ്രകടനത്തോട് കൂടി ഫോമിന്റെ മിന്നലാട്ടങ്ങൾ ഇന്ത്യൻ താരം കാഴ്ചവെച്ചിരുന്നു. രണ്ടാം ഏകദിനത്തിലെ വെടിക്കെട്ടിന് ശേഷം പക്ഷേ മൂന്നാം മത്സരത്തിൽ ആരാധകരെ വീണ്ടും നിരാശരാക്കിയിരിക്കുകയാണ് റിഷഭ് പന്ത്.

മത്സരത്തിൽ ഫീൽഡിംഗിൽ വിൻഡീസിനെതിരെ മൂന്ന് അനായാസ ക്യാച്ചുകളാണ് പന്ത് നഷ്ട്പ്പെടുത്തിയത്. ക്യാച്ചുകൾക്കൊപ്പം ഒരു സ്റ്റമ്പിങ്ങ് അവസരവും ഒരു റിവ്യൂ അവസരത്തിലും പന്ത് സമ്പൂർണ്ണ പരാജയമായി. പിന്നീട് ബാറ്റിങ്ങിനിറങ്ങിയപ്പോളും വെറും ഏഴ് റൺസുകളോടെ പന്ത് ഇന്ത്യൻ ആരാധകരെ നിരാശരാക്കി.

പരമ്പരയിൽ ആദ്യ മത്സരത്തിൽ 71 റൺസ് നേടിയ താരം രണ്ടാം മത്സരത്തിൽ വെടിക്കെട്ട് പ്രകടനത്തിന്റെ മികവിൽ 39 റൺസും നേടിയിരുന്നു. എന്നാൽ കീപ്പിങ്ങിൽ ഇപ്പോഴും ശരാശരി പ്രകടനമാണ് ഇന്ത്യൻ കീപ്പിങ് താരം പുറത്തെടുക്കുന്നത്. മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞാണ് പന്ത് ഇപ്പോഴും ഇന്ത്യയുടെ ഏകദിന ടി20 ടീമിൽ തുടരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :