നിതീഷ് റാണയുടെ ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് റിങ്കു സിങ്; ഏറ്റെടുത്ത് ആരാധകര്‍

രേണുക വേണു| Last Modified തിങ്കള്‍, 22 മെയ് 2023 (12:40 IST)

നിര്‍ണായക മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് തോല്‍വി വഴങ്ങിയതോടെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചത്. ലഖ്‌നൗവിനെതിരായ മത്സരത്തില്‍ 33 പന്തില്‍ പുറത്താകാതെ 67 റണ്‍സുമായി റിങ്കു സിങ് കൊല്‍ക്കത്തയ്ക്ക് വേണ്ടി പൊരുതി നോക്കിയെങ്കിലും ആ പ്രയത്‌നങ്ങളൊന്നും ഫലം കണ്ടില്ല. പ്ലേ ഓഫില്‍ കയറിയില്ലെങ്കിലും റിങ്കു സിങ്ങിനെ പോലെ വളരെ മികവുള്ള താരത്തെ കണ്ടെത്തി എന്നതില്‍ കൊല്‍ക്കത്തയ്ക്ക് ആശ്വസിക്കാം. ഈ സീസണില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി 14 കളികളില്‍ നിന്ന് 474 റണ്‍സാണ് റിങ്കു നേടിയിരിക്കുന്നത്.

നിരവധി പേരാണ് റിങ്കുവിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. റിങ്കു സിങ്ങിന് ഇന്ത്യന്‍ ടീമിലേക്ക് ഉടന്‍ വിളി ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതിനിടയിലാണ് കൊല്‍ക്കത്ത നായകന്‍ നിതീഷ് റാണയുടെ ഭാര്യക്കൊപ്പമുള്ള റിങ്കു സിങ്ങിന്റെ ചിത്രങ്ങള്‍ വൈറലായിരിക്കുന്നത്.


Shreyas Iyer ka sangat ka asar' - Fans react to viral Instagram story of Rinku  Singh with Nitish Rana's wife leaning on his shoulder after KKR's  elimination from IPL 2023 - Sky247.net

നിതീഷിന്റെ ഭാര്യ സാച്ചി മര്‍വ റാണയ്‌ക്കൊപ്പമുള്ള ചിത്രമാണ് റിങ്കു ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. റിങ്കുവിനൊപ്പമുള്ള ചിത്രം സാച്ചിയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. റിങ്കുവിന്റെ തോളില്‍ സാച്ചി കിടക്കുന്ന ചിത്രമാണ് ഇത്. നിമിഷനേരം കൊണ്ട് ചിത്രം വൈറലായി. ആരാധകരും ഈ ചിത്രം ഏറ്റെടുത്തിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :