രഹാനയെ കോലിയിൽ നിന്നും വ്യത്യസ്‌തനാക്കുന്നത് ആ കാര്യം: വിലയിരുത്തലുമായി റിക്കി പോണ്ടിങ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 28 ഡിസം‌ബര്‍ 2020 (15:30 IST)
വിരാട് കോലിയുടെ അസാന്നിധ്യത്തിൽ ഓസീസിനെതിരെ വിജയകരമായ രീതിയിൽ നയിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ നായകൻ അജിങ്ക്യ രഹാനെയെ പറ്റിയാണ് ഇപ്പോൾ രണ്ട് ദിവസമായി ക്രിക്കറ്റ് ലോകത്ത് ചർച്ച. രഹാനെയുടെ ക്യാപ്‌റ്റൻസിയെ പുകഴ്‌ത്തുന്ന ആരാധകർ വിരാട് കോലിയുടെ ക്യാപ്‌റ്റൻസിയെ രഹാനെയുടേതുമായി താരതമ്യം നടത്തുന്നുണ്ട്. ഇപ്പോഴിതാ ഇത്തരമൊരു വിലയിരുത്തൽ നടത്തിയിരിക്കുകയാണ് മുൻ ഓസീസ് നായകനായ റിക്കി പോണ്ടിങ്.

കോലി ആഗ്രഹിക്കുന്ന കാലത്തോളം കോലിക്ക് ഇന്ത്യൻ നായകനായി തുടരാനാകും. എന്നാൽ അദ്ദേഹം മറിച്ച് ചിന്തിച്ചാൽ അത് ലോക ക്രിക്കറ്റിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പോണ്ടിങ് പറയുന്നു. കോലിയുടെ നായകത്വ മികവിനെ പറ്റി സംശയങ്ങളില്ല. എന്നാൽ ടീം തിരഞ്ഞെടുക്കുന്നതിലടക്കം രഹാനെയ്ക്ക് പ്രത്യേക കഴിവുണ്ട്. ഇതുവരെ രഹാനെ അത് നന്നായി ചെയ്‌തു.

കോഹ്‌ലിയുടെ അസാന്നിദ്ധ്യത്തില്‍ യഥാര്‍ത്ഥത്തില്‍ ഒരു ക്യാപ്റ്റന്റെ ഇന്നിംഗ്സ് തന്നെ രഹാനെ കളിച്ചു. രഹാനയുടെ കീഴില്‍ 100 ശതമാനമാണ് ഇന്ത്യയുടെ വിജയം. കോഹ്‌ലിക്ക് ശരാശരി 60 ശതമാനം വിജയമുണ്ടെന്നത് വിസ്മരിക്കാനാകില്ല. അത് മോശവുമല്ല. എന്നാല്‍ ക്യാപ്റ്റന്‍സിയുടെ ഭാരം ഇല്ലാത്തപ്പോള്‍ കോഹ്‌ലി കൂടുതല്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്.അതേസമയം ക്യാപ്‌റ്റൻസി ഉള്ളപ്പോൾ കൂടുതൽ ഉത്തരവാദിത്വത്തോടെയാണ് രഹാനെ ബാറ്റ് ചെയ്യുന്നത് പോണ്ടിങ് പറഞ്ഞു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :