അഭിറാം മനോഹർ|
Last Modified ബുധന്‍, 13 നവംബര്‍ 2024 (11:40 IST)
വിരാട് കോലിയുടെ ഫോമിനെ പറ്റി താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ കോലിയെ വിമര്‍ശിക്കാന്‍ ഉള്ളതായിരുന്നില്ലെന്ന് വ്യക്തമാക്കി മുന്‍ ഓസ്ട്രേലിയന്‍ നായകന് റിക്കി പോണ്ടിംഗ്. കോലിയുടെ ബാറ്റിംഗ് ഫോമിനെ പറ്റിയുള്ള തന്റെ ആശങ്കയായിരുന്നു അതെന്നും തീര്‍ത്തും സത്യസന്ധമായ വിലയിരുത്തലാണ് താന്‍ നടത്തിയതെന്നും പോണ്ടിംഗ് പറഞ്ഞു.
നിങ്ങള്‍ കോലിയോട് ചോദിച്ചാലും മുന്‍ വര്‍ഷങ്ങളില്‍ നേടിയ തരത്തില്‍ സെഞ്ചുറികള്‍ നേടാനാവത്തതില്‍ കോലിയും ആശങ്കാകുലനായിരിക്കും എന്നതില്‍ എനിക്ക് ഉറപ്പുണ്ട്. പോണ്ടിംഗ് പറഞ്ഞു. കോലിയ്ക്ക് കഴിഞ്ഞ 5 വര്‍ഷത്തിനിടെ 2 സെഞ്ചുറികള്‍ മാത്രമാണ് കോലി നേടിയതെന്നും മറ്റൊരു ടീമിലും ഇങ്ങനൊരു ടോപ് ഓര്‍ഡര്‍ ബാറ്റര്‍ കളിക്കില്ലെന്നുമായിരുന്നു പോണ്ടിംഗിന്റെ പരാമര്‍ശം. എന്നാല്‍ പോണ്ടിംഗ് ഇന്ത്യയുടെ കാര്യങ്ങളില്‍ ഇടപെടേണ്ടെന്നും ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ കാര്യം മാത്രം നോക്കിയാല്‍ മതിയെന്നുമായിരുന്നു ഗംഭീറിന്റെ പ്രതികരണം.
ഗംഭീറിന്റെ പ്രതികരണം വായിച്ചപ്പോള്‍ താന്‍ അമ്പരന്നെന്നാണ് പോണ്ടിംഗ് പറഞ്ഞത്. എന്നാല്‍ പരിശീലകനായ ഗംഭീറിനെ മുന്നെ അറിയാം. അവന് എന്നും അങ്ങനെയാണ് അതിനാല്‍ തന്നെ ഇപ്പോള്‍ അദ്ദേഹം പറഞ്ഞതില്‍ അതിശയിക്കാനില്ല. പോണ്ടിംഗ് പറഞ്ഞു.