അഭിറാം മനോഹർ|
Last Modified ശനി, 27 ജനുവരി 2024 (13:45 IST)
അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ മറ്റ് ടീമുകളില്‍ നിന്നും വ്യത്യസ്തരാക്കുന്നത് ബാറ്റിംഗിലും മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്ന സ്പിന്നര്‍മാരുടെ നിരയുണ്ട് എന്നതുകൊണ്ടാണ്. സ്പിന്നിനെ തുണയ്ക്കുന്ന ഇന്ത്യന്‍ പിച്ചുകളില്‍ ബാറ്റിംഗില്‍ കൂടി മികച്ച പ്രകടനം നടത്താനാകുന്ന സ്പിന്നര്‍മാരുള്ളത് വലിയ അഡ്വാന്‍ഡേജാണ് ഇന്ത്യയ്ക്ക് നല്‍കുന്നത്. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിലവില്‍ കളിക്കുന്ന പ്രധാന സ്പിന്നര്‍മാരായ അശ്വിന്‍,ജഡേജ,അക്ഷര്‍ പട്ടേല്‍ എന്നിങ്ങനെ മൂന്നുപേരും ബാറ്റിംഗിലും ടീമിന് വിശ്വാസമര്‍പ്പിക്കാവുന്നവരാണ്.
ഇതില്‍ ജഡേജയും അശ്വിനും അത് പലക്കുറി തെളിയിച്ച താരങ്ങളാണ്. ഏഴാമനായി മികച്ച റെക്കോര്‍ഡാണ് രവീന്ദ്ര ജഡേജയ്ക്കുള്ളത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ 87 റണ്‍സുമായി ജഡേജ ഇത് തെളിയിക്കുകയും ചെയ്തു. ഒന്‍പതാമതായി ഇറങ്ങിയ അക്ഷര്‍ പട്ടേല്‍ 44 റണ്‍സാണ് മത്സരത്തില്‍ നേടിയത്. കഴിഞ്ഞ 6 ടെസ്റ്റ് ഇന്നിങ്ങ്‌സുകളില്‍ 84,74,12,15,79,44 എന്നിങ്ങനെയാണ് അക്ഷര്‍ പട്ടേലിന്റെ സ്‌കോറുകള്‍. 6 ഇന്നിങ്ങ്‌സുകളില്‍ നിന്നും 51 റണ്‍സ് ശരാശരിയില്‍ 308 റണ്‍സ്.