അഭിറാം മനോഹർ|
Last Updated:
ശനി, 27 മാര്‍ച്ച് 2021 (16:02 IST)
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ വിജയിച്ചുകൊണ്ട് പരമ്പരയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട്.
ഇന്ത്യ ഉയർത്തിയ 337 എന്ന കൂറ്റൻ സ്കോർ പിന്തുടർന്ന ഇംഗ്ലണ്ട് ആറ് ഓവറുകൾ ബാക്കി നിൽക്കെയാണ് വിജയിച്ചത്. ചില വമ്പൻ റെക്കോർഡുകളും മത്സരത്തിൽ പിറന്നു.
മുൻ ഇന്ത്യൻ നായകനായ എംഎസ് ധോണിയുടെ ഇംഗ്ലണ്ടിനെതിരെ ഒരു ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ എന്ന റെക്കോർഡാണ് പന്ത് മറികടന്നത്. ഏഴ് സിക്‌സറുകളാണ് പന്ത് മത്സരത്തിൽ നേടിയത്. അതേസമയം മൂന്നാമനായി ഇറങ്ങി 10,000 റൺസ് സ്വന്തമാക്കുന്ന ബാറ്റ്സ്മാനെന്ന നേട്ടം ഇന്ത്യൻ നായകൻ വിരാട് കോലി സ്വന്തമാക്കിയതും ഇതേ മത്സരത്തിലാണ്.12662 റൺസോടെ ഓസീസ് മുൻ നായകൻ റിക്കി പോണ്ടിങ്ങാണ് പട്ടികയിൽ ഒന്നാമത്.
അതേസമയം 1,2,3,4 വിക്കറ്റുകളില്‍ സെഞ്ച്വറി കൂട്ടുകെട്ടുകള്‍ പിറന്ന ആദ്യ മത്സരമാണിത്. കൂടാതെ 34 സിക്‌സറുകളാണ് മത്സരത്തിൽ പിറന്നത്. ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള മത്സരത്തിലാണ് കൂടുതല്‍ സിക്‌സര്‍ എന്ന റെക്കോർഡ് സ്വന്തമായുള്ളത്. 46 സിക്‌സായിരുന്നുഅന്ന് സംഭവിച്ചത്.