ജോർജിയ വോളിനും എല്ലിസ് പെറിക്കും സെഞ്ചുറി, ഇന്ത്യക്കെതിരെ ഓസ്ട്രേലിയയ്ക്ക് റെക്കോർഡ് സ്കോർ!

Aus Women team
അഭിറാം മനോഹർ| Last Modified ഞായര്‍, 8 ഡിസം‌ബര്‍ 2024 (12:21 IST)
Aus Women team
ഇന്ത്യന്‍ വനിതകള്‍ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ബ്രിസ്‌ബേനില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 371 റണ്‍സാണ് അടിച്ചെടുത്തത്. സെഞ്ചുറി പ്രകടനങ്ങളുമായി തിളങ്ങിയ ജോര്‍ജിയ വോള്‍(101), എല്ലിസ് പെറി(105) എന്നിവരുടെ പ്രകടനങ്ങളാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഫോബ് ലിച്ച് ഫീല്‍ഡ്(60), ബേത് മൂണി(56) എന്നിവരും ഓസീസ് നിരയില്‍ തിളങ്ങി. ഇന്ത്യയ്ക്കായി സൈ താക്കൂര്‍ മൂന്നും മലയാളി താരം മിന്നുമണി രണ്ടും വിക്കറ്റുകള്‍ നേടി.

വനിതാ ഏകദിനക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്ത്യന്‍ വനിതകള്‍ക്കെതിരെ ഓസ്‌ട്രേലിയ കുറിച്ചത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 35 ഓവറില്‍ 186 റണ്‍സിന് 6 വിക്കറ്റെന്ന നിലയിലാണ്. 54 റണ്‍സ് നേടിയ റിച്ച ഘോഷ്, 43 റണ്‍സുമായി ജമീമ റോഡ്രിഗസ്, 38 റണ്‍സുമായി ഹര്‍മന്‍ പ്രീത് കൗര്‍ എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ചെറുത്ത് നില്‍പ്പ് നടത്തിയത്. 3 വിക്കറ്റുകളും ഇന്ത്യയ്ക്ക് നഷ്ടമായി




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :