വെബ്ദുനിയ ലേഖകൻ|
Last Updated:
വെള്ളി, 9 ഒക്‌ടോബര്‍ 2020 (14:10 IST)
ദുബായ്: ഐപിഎൽ 13ആം സീസണില്‍ തുടർച്ചയായ പരാജയങ്ങൾ കിങ്സ് ഇലവൻ പഞ്ചാബിനെ വേട്ടയാടുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും പരാജയം ഏറ്റുവാങ്ങിയതോടെ സീസണിലെ ആറ് മത്സരങ്ങളിൽ അഞ്ചിലും പരാജയപ്പെട്ട പഞ്ചാബിന് പ്ലേയോഫിൽ എത്തണമെങ്കിൽ ഇനി തുടർച്ചയായ വിജയങ്ങൾ വേണം. വലിയ തോൽവികൾ ഏറ്റുവാങ്ങുന്നു എന്നത് പഞ്ചാബിനെ എറെ പ്രതിസന്ധിയിലാക്കുകയാണ്. ചെന്നൈ സൂപ്പർ കിങ്സിനോട് 10 വിക്കറ്റ് തോലിവി ഏറ്റുവാങ്ങിയതിന് പിന്നാലെ 69 റൺസിനാണ് ഹൈദെരബാദിനോട് പഞ്ചാബ് പരാജയപ്പെട്ടത്. പോയന്റ് പട്ടികയിൽ ഏറ്റവും അവസാനമാണ് പഞ്ചാബിന്റെ സ്ഥാനം.
എവിടെയാണ് പഞ്ചാബിന് പിഴയ്ക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മികച്ച ഓൾറൗണ്ടർമാരുടെ അഭാവം. മധ്യനിരയിൽ മികച്ച ഓൾറൗണ്ടർ ഇല്ലാത്തത് പഞ്ചാബിന്റെ ബാറ്റിങ് നിരയിലും ബോളിങ് നിരയിലും ഒരുപോലെ പ്രതിഫലിയ്ക്കുന്നുണ്ട്. ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ഓള്‍റൗണ്ടറായി പരിഗണിക്കുന്നത് പഞ്ചാബിന് തിരിച്ചടിയാവുകയാണ്. ഹൈദരാബാദിനെതിരേ ബാറ്റിങ്ങിലും ബൗളിങ്ങിലും മാക്‌സ് വെല്‍ നിരാശപ്പെടുത്തി. ബാറ്റ്സ്‌മാൻമാരിൽ മാത്രം കളിയുടെ തന്ത്രങ്ങൾ ഒതുങ്ങുന്നു എന്നതും ബൗളിങ് നിര പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതും പഞ്ചാബിന് തിരിച്ചടിയാകുന്നുണ്ട്.
നായകനെന്ന നിലയിൽ
കെഎൽ രാഹുൽ വരുത്തുന്ന പിഴവുകൾക്ക് ഏറെ വില നികേണ്ടിവരുന്നു, ബൗളിങ് ചെയ്ഞ്ചിലാണ് രാഹുലിന് പ്രധാനമായും പിഴയ്ക്കുന്നത്. ജോണി ബെയര്‍സ്‌റ്റോയും ഡേവിഡ് വാര്‍ണറും മികച്ച നിലയിൽ ബാറ്റ് ചെയ്യൂമ്പോൾ, സ്പിന്നർമാർ ഇരു താരങ്ങൾക്കും അൽപമെങ്കിലും പ്രതിസന്ധി തീർക്കും എന്നിരിയ്ക്കെ മികച്ച ഫോമിലുള്ള ബിഷ്‌നോയിയെ നേരത്തെ രാഹുല്‍ പരിഗണിച്ചില്ല രവി ബിഷ്‌നോയി,അര്‍ഷദീപ് സിങ് എന്നിവരെ രാഹുല്‍ കൊണ്ടുവരുന്നത് 8, 10 ഓവറുകളിലാണ്. സീസണിലെ ആദ്യ മത്സരം കളിയ്ക്കുന്ന മുജീബ് റഹ്‌മാന് ആദ്യം ഊഴം നൽകുകയും ചെയ്തു.
നായകസ്ഥാനം രാഹുലിൽ സമ്മദ്ദമുണ്ടാക്കുന്നു എന്നത് രാഹുലിൽന്റെ ബാറ്റിങ് പ്രകടനത്തിൽ നിഴലിച്ചുനിൽക്കുന്നുണ്ട്. 16 പന്തിൽനിന്നും 11 റൺസ് മാത്രമാണ് ഹൈദെരാബദിനെതിരെ നായകൻ കെഎൽ രാഹുലിന് നേടാനായത്. രാഹുൽ വളരെ പതുക്കെയാണ് സ്കോർ ചെയ്യുന്നത് എന്ന് കഴിഞ്ഞ മത്സരങ്ങളിൽ തന്നെ വലിയ രീതിയിൽ വിമർശനം ഉയരുകയും ചെയ്തിരുന്നു. ഫീൽഡിങിൽ ഉൾപ്പടെ കളിയിൽ ഉടനീളം രാഹുലിന്റെ മുഖത്ത് സമ്മർദ്ദം പ്രകടമായിരുന്നു. ഇനിയുള്ള മത്സരങ്ങളിലെ പ്രകടം കിങ്സ് ഇലവൻ പഞ്ചാബിന് ഏറെ നിർണായകമാണ്.