കഷ്ടകാൽ കി സമയ് കോണകവാൽ ഭി പാമ്പ് ഹോത്താ ഹേ, ദൗർഭാഗ്യത്തിൽ നിന്ന് മോചനമില്ലാതെ കോലി

അഭിറാം മനോ‌ഹർ| Last Modified ചൊവ്വ, 26 ഏപ്രില്‍ 2022 (22:03 IST)
ഐപിഎ‌ൽ പതിനഞ്ചാം സീസണിൽ ആർസി‌ബി മുൻ നായകൻ വിരാട് കോലിയെ വിട്ടൊഴിയാതെ ദൗർഭാഗ്യം. 145 റൺസ് എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ആർസി‌ബിയ്ക്ക് വേണ്ടി ഓപ്പണറുടെ റോളിലാണ് കോലി ഇന്ന് ബാറ്റിങ്ങിനെ‌ത്തിയത്. ഇന്നിങ്‌സ് തുടക്കം മുതൽ കളിക്കുന്നത് ഫോം വീണ്ടെടുക്കുന്നത് കോലിയെ സഹായിക്കും എന്നതാകാം ബാറ്റിങ് ഓർഡറിലെ മാറ്റത്തിന് കാരണം.

ട്രെന്റ് ബോൾട്ട് എറിഞ്ഞ ആദ്യ ബോളുകളിൽ ഭാഗ്യത്തിന്റെ അകമ്പടിയുണ്ടെന്ന് തോന്നിപ്പിച്ച് രണ്ട് ഫോറുകൾ കോലിയുടെ ബാറ്റിൽ നിന്നും പിറന്നെങ്കിലും പ്രസിദ്ധ് കൃഷ്‌ണ എറിഞ്ഞ രണ്ടാമത് ഓവറിൽ കോലി പുറത്താവുകയായിരുന്നു. പ്രസിദ്ധ് കൃഷ്‌ണ എറിഞ്ഞ ഷോർട്ട് ബോൾ കോലിയുടെ ഹെൽമറ്റിൽ തട്ടി തെറിക്കുകയായിരുന്നു. പാഞ്ഞെടുത്ത റയാൻ പരാഗ് ക്യാച്ച് സ്വന്തമാക്കിയതോടെ കോലിയുടെ ‌ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു. 10 പന്തിൽ നിന്ന് 9 റൺസാണ് കോലിയുടെ സമ്പാദ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :