രേണുക വേണു|
Last Modified ശനി, 3 സെപ്‌റ്റംബര്‍ 2022 (08:30 IST)
Ravindra Jadeja:
ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ക്ക് ഒരുങ്ങുന്ന ഇന്ത്യക്ക് വന്‍ തിരിച്ചടി. കാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്ന് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ടീമില്‍ നിന്ന് പുറത്തായി. ജഡേജയില്ലാതെയാണ് ഇന്ത്യ ഇനിയുള്ള മത്സരങ്ങള്‍ കളിക്കുക. ജഡേജയ്ക്ക് പകരം ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെയാണ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സെപ്റ്റംബര്‍ നാല് ഞായറാഴ്ച രാത്രി 7.30 ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ വെച്ചാണ് കളി.